കീഴ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശശീന്ദ്രനെതിരെ വീണ്ടും ഹൈകോടതിയില്‍ ഹർജി നൽകി
ഫോണ്‍ കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വീണ്ടുംഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മുൻപ് ശശീന്ദ്രനെതിരെ സി.ജെ.എം കോടതിയില്‍ ഹർജി നല്‍കിയ ഉള്ളൂര്‍ സ്വദേശി മഹാലക്ഷ്മിയാണ് വീണ്ടും ഹർജി നല്‍കികൊണ്ട് മുന്നോട്ട് വന്നത്.
ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക പിന്നീട് ഈ പരാതി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നത് അംഗീകരിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് പരാതി പിന്‍വലിപ്പിച്ചതെന്നുമായിരുന്നു മഹാലക്ഷ്മി ഉന്നയിച്ച വാദം. എന്നാല്‍ ഈ ഹർജി കീഴ്ക്കോടതി തള്ളുകയും ശശീന്ദ്രനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈകോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha