എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും : ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം
ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്നും ചെന്നിത്തല പരിഹസിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലിയാണ് ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്.
കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും,ഫോണ്‍കെണികേസില്‍ പരാതിക്കാരി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടത്. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് തൈക്കാട് സ്വദേശി മഹാലക്ഷ്മി നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്‍ രാജിവച്ചത്.
https://www.facebook.com/Malayalivartha