കേന്ദ്ര ബജറ്റില്‍ കേരളത്തിന് ആശ്വാസമായി ആറ് മെഡിക്കല്‍ കോളജുകള്‍ കൂടി
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ കേരളത്തിന് ആറ് പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി. നിലവിലുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെയാണ് ഓരോ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്കും ഒരു മെഡിക്കല്‍ കോളജ് വീതം ലഭിക്കുന്നത്. സംസ്ഥാനത്ത് 20 ലോക്‌സഭാ സീറ്റുകളാണുള്ളത്. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ് അനുസരിച്ച് കേരളത്തിന് ആറെണ്ണം കിട്ടാനാണ് സാധ്യതയുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുള്ളത്. ഇതിനു പുറമെ ആറെണ്ണം കൂടെ വരുമ്പോള്‍ കേരളത്തിന് സര്‍ക്കാര്‍ മേഖലയില്‍ പതിനൊന്ന് മെഡിക്കല്‍ കോളജുകളാകും. എന്നാല്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ മേഖലയിലാണോ, സഹകരണമേഖലയിലാണോ, സ്വകാര്യമേഖലയിലാണോ എന്ന് ധനമന്ത്രി വ്യക്തമാക്കിയില്ല.
കേരളത്തിലെ പല ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്തത് രോഗികളെ കൂടുതല്‍ വിഷമിപ്പിക്കുന്നു. പലപ്പോളും ഇക്കാരണത്താല്‍ തന്നെ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നു. പുതിയതായി ആറ് മെഡിക്കല്‍ കോളേജ് കൂടി കിട്ടുമ്പോള്‍് അത് വലിയൊരു ആശ്വാസം തന്നെയാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും. ഇതിനായി ആരോഗ്യ/ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ക്ക് 1200 കോടി രൂപയാണ് അനുവദിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇടുക്കി മെഡിക്കല്‍ കോളജ് അങ്ങനെ ഉയര്‍ത്തിയതാണ്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യം പോലുമില്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എം.ബി.ബി.എസിന്റെ അംഗീകാരം റദ്ദാക്കി. വിദ്യാര്‍ത്ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ യു.പി.എ സര്‍്ക്കാരിന്റെ കാലത്ത് തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായില്ല.
https://www.facebook.com/Malayalivartha