ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം ; ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ലഷ്കര്‍-ഇ-ത്വയ്ബ ഭീകരനെ മോചിപ്പിച്ചു
ശ്രീനഗറില്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിക്ക് നേരെ ഭീകരാക്രമണം. സൈന്യം പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ലഷ്കറെ ഭീകരനെ മോചിപ്പിക്കാനാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ലഷ്കര്‍-ഇ-ത്വയ്ബ ഭീകരന്‍ അബു ഹന്‍സുള്ള രക്ഷപ്പെട്ടു.
അപ്രതീക്ഷിതമായ ആക്രമണമാണ് ഭീകരര്‍ അഴിച്ചുവിട്ടത്. ആശുപത്രിയില്‍ വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ പിന്നീട് രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സോപിയാനില്‍ നിന്ന് സൈന്യം പിടികൂടിയ ലഷ്കറെ തോയിബ ഭീകരാണ് ഇയാള്‍. മുംബൈ ഭീകരാക്രമണത്തിന് തുല്യമായ ആക്രമണ രീതിയാണ് ഭീകരര്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിൽ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വേണ്ടത്ര പൊലീസ് സന്നാഹം ആശുപത്രിയില്‍ ഇല്ലാത്തത് തിരിച്ചടിയായി.
https://www.facebook.com/Malayalivartha