സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തിലാണ് മലയാളി ഏറ്റവും പൊളിഞ്ഞു പോയത്, സെമിറ്റിക് മതങ്ങളാണ് ഇത് കുളമാക്കിയതെന്നും സക്കറിയ
മലയാളിക്ക്, പ്രത്യേകിച്ച് നായന്‍മാര്‍ക്ക് സദാചാര പ്രശ്‌നമില്ലായിരുന്നെന്ന് എഴുത്തുകാരന്‍ സക്കറിയ. ക്രിസ്ത്യാനിയും മുസ്്‌ലിമും കൂടിയാണ് സെക്‌സിനെ വലിയ എന്തോ സംഗതിയായി, കുറ്റബോധമായി ആക്കിത്തീര്‍ത്തത്. മലയാളിക്കതില്ല. ക്രിസ്ത്യാനികളും മുസ്്‌ലിംകളുമായുലഌആയിരം കൊല്ലത്തോളമുള്ള സഹവാസത്തില്ഡ നിന്ന് ഹിന്ദുക്കളിലേക്കും നായന്‍മാരിലേക്കും കപടസദാചാര ബോധം പരക്കുകയായിരുന്നു. അങ്ങനെയാണവര്‍ക്ക് വൃത്തികെട്ട കപട സദാചാരബോധമുണ്ടായതെന്നും സക്കറിയ വ്യക്തമാക്കി. ചന്ദ്രിക ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സക്കറിയ പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്.
നൂറ് കൊല്ലം മുമ്പുള്ള തലമുറയില്‍ ലൈംഗിക സദാചാരമില്ലായിരുന്നു. വിശേഷിച്ച് ആദിവാസികളിലും തമിഴരിലും മറ്റും അവരില്‍ കൗമാരക്കാരായ ആണും പെണ്ണും ഇടകലര്‍ന്ന് കനാലുകളിലും മറ്റും കുളിക്കുന്നത് സാധാരണമാണ്. അവിടെ ഒരാണും പെണ്ണിനെ ഉപദ്രവിക്കാറില്ല. കേരളത്തില്‍ അത് അസാധ്യമാണ്. ഇവിടെ ഏതെങ്കിലും ഒരു പെണ്ണിനെ ഉപദ്രവിച്ചാല്‍ ആണൊരുത്തന്‍ തിരിഞ്ഞ് നോക്കില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തിലാണ് നാം ഏറ്റവും പൊളിഞ്ഞു പോയത്. സെമിറ്റിക് മതങ്ങളാണ് ഇത് കുളമാക്കിയത്. പെണ്ണിനോടുള്ള താല്‍പര്യം സായ്പ് എങ്ങനെയാണ് മറികടന്നതെന്നറിയാമോ. സായ്പ് പുണ്യാളനൊന്നുമല്ലല്ലോ. വിദ്യാഭ്യാസം തുടങ്ങുന്നത് മുതല്‍ ജെന്‍ഡര്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയായിരുന്നു. അതിനവര്‍ക്ക് ലജ്ജയില്ല. സദാചാരമില്ല, മതത്തിന്റെ കടുംപിടുത്തങ്ങളില്ല. അങ്ങനെ പഠിപ്പിച്ചത് കൊണ്ടാണ് അമേരിക്കയിലും യൂറോപ്പിലും ഇന്ന് വനിതകള്‍ക്ക് തുല്യത കിട്ടിയതെന്നും സക്കറിയ പറയുന്നു.
ചെറുപ്പം മുതലേ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് കൊണ്ട് ലൈംഗികമായ ദുര്‍വിചാരങ്ങളില്ല സായ്പിന്. സെക്ഷ്വല്‍ ഹാങ്ങോവറില്ല. ആണും പെണ്ണുമായുള്ള വ്യത്യാസങ്ങളറിയാം. പെണ്ണിനോട് ഏറ്റവും മര്യാദയായി പെരുമാറാനറിയാം. യൂറോപ്പിലൊക്കെ കുടിയേറുന്ന മലയാളി മക്കളെ സ്വതന്ത്രമായി ഇടപഴകാന്‍ അനുവദിക്കില്ല. ഇതിനവര്‍ മക്കളെ പള്ളികളില്‍ കൊണ്ടിടും. മറ്റ് സമൂഹങ്ങളിള്‍ ഇതില്ല. അമേരിക്കയില്‍ ഇരുന്നറോ, മുന്നൂറോ കൊല്ലത്തിനിടെ പുതിയൊരു പള്ളി പണിതത് മലയാളാകളാണ്. അവിടെ ക്രിസ്ത്യന്‍ പള്ളികള്‍ വിറ്റുകൊണ്ടിരിക്കുകയായിരുന്നു. ചിക്കാഗോയില്‍ 40 കോടി മുടക്കി മലയാളികള്‍ ഒരു കത്തീഡ്രല്‍ പണിതു. സായ്പ് പോലും അത് കണ്ട് അത്ഭുതപ്പെട്ടെന്നും സക്കറിയ പറയുന്നു.
https://www.facebook.com/Malayalivartha