കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നെന്ന വാര്‍ത്തകളും ജനാലകളിലെ സ്റ്റിക്കറും ഭീതി പരത്തിയോടെ അപരിചിതര്‍ക്ക് ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിലക്ക്
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തുടനീളം പ്രചരിക്കുകയും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഭിക്ഷക്കാര്‍ക്കും പിരിവുകാര്‍ക്കും വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്നവര്‍ക്കും നാട്ടുകാര്‍ വിലക്കേര്‍പ്പെടുത്തി. പത്തനംതിട്ട ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വിലക്ക്. ആറന്‍മുള പൊലീസിന്റെ അനുമതിയോടെയാണ് നാട്ടുകാര്‍ വിവിധയിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയുള്ള മുന്നറിയിപ്പ് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന ഭീതിയും വീടുകളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലുമാണ് നാട്ടുകാര്‍ കോഴഞ്ചേരി സി.ഐയെ സമീപിച്ചത്. സി.ഐയുടെ അനുമതിയോടെയാണ് മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ളത്.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ആണ് ഫഌക്‌സ് ഇറക്കിയിട്ടുള്ളത്. അതില്‍ ആറന്‍മുള പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഇപ്പോള്‍ ഉല്‍സവ സീസണാണ്. പലയിടങ്ങളിലും വ്യാജ പിരിവുകാര്‍ എത്തുന്നുണ്ട്. അതിനാല്‍ പരിചയമില്ലാത്തവര്‍ പിരിവിന് എത്തേണ്ടെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം തുണി ഉള്‍പ്പെടെയുള്ള വീട്ടുസാധനങ്ങള്‍ വില്‍ക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വര്‍ഷങ്ങളായി വീടുകള്‍ തോറും കയറിയിറങ്ങുന്നുണ്ട്. അതുപോലെ പണം പലിശയ്ക്ക് നല്‍കുന്നവരുമുണ്ട്. ഇവരെയൊക്കെ ഇത് എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.
ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധാരാളം സ്‌കൂളുകളും ഒരു എഞ്ചിനിയറിംഗ് കോളജുമുണ്ട്. അതിനാല്‍ കുട്ടികളുടെ എണ്ണം കൂടുതലാണ്. കുട്ടികളെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ട് പോകുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ രക്ഷിതാക്കള്‍ക്ക് കുട്ടികളെ തനിയെ സ്‌കൂളിലും മറ്റ് ആവശ്യങ്ങള്‍ക്കും വിടാന്‍ ഭയമാണ്. അന്യസംസ്ഥാനക്കാരായ നിരവധി പേര്‍ പ്രദേശത്ത് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നുണ്ട്. ചില വീടുകളില്‍ പശുവിനെ കറക്കുന്നത് പോലും അന്യസംസ്ഥാന തൊഴിലാളികളാണ്. പലപ്പോഴും അതിരാവിലെയാണ് ഇവര്‍ ഉള്‍പ്രദേശങ്ങളിലുള്ള വീടുകളില്‍ എത്തുന്നത്. ഇവര്‍ അവസമയത്ത് ജോലിക്ക് പോകുമ്പോള്‍ സംഘര്‍ഷ സാധ്യതയുണ്ടാകാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha