175 കോടി പ്രതിമാസ വരവും 345 കോടി ചെലവുമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ബസിന് രണ്ട് ചെക്കര്‍മാര്‍; ഇവരുടെ ശമ്പളം 40,000, ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍
പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാരെ വേണ്ടരീതിയില്‍ പുനര്‍വിന്യസിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഒരു ബസില്‍ ഒരേ സമയം പരിശോധന നടത്തുന്നത് രണ്ട് ചെക്കര്‍മാരോ അല്ലെങ്കില്‍ അവരേക്കാള്‍ സീനിയര്‍ പോസ്റ്റിലുള്ള സ്‌ക്വാഡോ ആണ്. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന കിഴക്കേകോട്ട- പുളിയറക്കോണം ബസില്‍ ചൊവ്വാഴ്ച രാവിലെ സ്‌ക്വാഡ് മുന്നിലും പിന്നിലുമായി തലങ്ങും വിലക്കും ടിക്കറ്റ് പരിശോധന നടത്താനെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് കൗതുകം. ബസില്‍ ആകെ 20 പേരില്‍ താഴയേ ഉള്ളൂ. ഇതെന്താണ് രണ്ട് ചെക്കര്‍മാരെന്ന് യത്രക്കാരിലൊരാള്‍ കണ്ടക്ടറോട് സംശയം പ്രകടിപ്പിച്ചപ്പോള്‍ ഒരു ്ക്രൂവില്‍ രണ്ട് പേരാണെന്ന് പറഞ്ഞു. പിന്നെങ്ങനെ ഇത് നഷ്ടത്തിലാവാതിരിക്കുമെന്ന് യാത്രക്കാരന്‍ പരിഹസിച്ചു. അത് കേട്ട് കണ്ടക്ടര്‍ ചിരിച്ചു.
സ്‌ക്വാഡിലെ ജീവനക്കാരന് 40,000 രൂപയോളമാണ് ശമ്പളം. ഒരു ദിവസം എട്ട് ബസില്‍ ഇവര്‍ പരിശോധന നടത്തും. ഒരാള്‍ക്ക് ചെയ്യാനുള്ള ജോലിയാണ് രണ്ട് പേര്‍ ചെയ്യുന്നത്. പലപ്പോഴും ഒരാള്‍ പരിശോധന നടത്തുകയും മറ്റേയാള്‍ ഡ്രൈവറോടോ, കണ്ടക്ടറോടോ കുശലം ചോദിക്കുകയുമാണ് പതിവ്. ഇത്തരത്തില്‍ കോര്‍പ്പറേഷന് ഉണ്ടാകുന്ന സമയ, സാമ്പത്തിക നഷ്ടം നികത്താന്‍ ജീവനക്കാരെ പുനര്‍വിന്യസിക്കാം. പക്ഷെ, ജീവനക്കാരുടെ യൂണിയന്‍ അതിന് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. 175 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ വരവ്. 345 കോടിയാണ് ചെലവ്. നഷ്ടം 170 കോടി. പെന്‍ഷന്‍ വിതരണത്തിന് 60 കോടി. ശമ്പളം, ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്കായി 191 കോടി. വിരമിക്കല്‍ ആനുകൂല്യം നഷ്ടപരിഹാരം ഇനത്തില്‍ 14 കോടി. വായ്പ തിരിച്ചടവിനും പലിശയ്ക്കുമായി 80 കോടിയും വേണം.
https://www.facebook.com/Malayalivartha