അയല്‍വാസിയുടെ ഭൂമി കയ്യേറുകയും അയാളുടെ ഭാര്യയുടെ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനും ബ്രാഞ്ച് സെക്രട്ടറിക്കും സി.പി.എമ്മും പൊലീസും ഒരുക്കിയ സംരക്ഷണം തകര്‍ന്നു
ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊല്ലുന്ന രാക്ഷസന്‍മാരായി സി.പി.എം പ്രവര്‍ത്തകര്‍ മാറിയതിന്റെ നേര്‍ക്കാഴ്ചയാണ് കോഴിക്കോട് താമരശേരി താലൂക്കില്‍, കോടഞ്ചേരി വില്ലേജില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ തണലിലും അധാകാരത്തിന്റെ സംരക്ഷണയിലും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് സി.പി.എം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി റജീഷ് എന്ന തമ്പി തെറ്റാലിയിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 28ന് നടന്നത്. ആക്രമണത്തിനിരയായ കോഴിക്കോട് കോടഞ്ചേരി ഏനാംകുഴിയില്‍ സിബി ചാക്കോയും ഭാര്യ ജ്യോത്സനയും ആ ക്രൂര സംഭവം മലയാളി വാര്‍ത്തിയോട് പറയുന്നു.
എറണാകുളത്ത് കണ്ടയ്‌നര്‍ ലോറി ഡ്രൈവറാണ് സിബി ചാക്കോ. മാസത്തില്‍ മൂന്നോ, നാലോ ദിവസം മാത്രമാണ് വീട്ടിലെത്തുന്നത്. ഭാര്യ ജ്യോത്സനയും മക്കളായ മെറിന്‍ട്രീസയും ആന്‍തെരാസും മകനും അടങ്ങുന്ന ചെറിയകുടുംബം. മാസങ്ങള്‍ക്ക് മുമ്പ് അയല്‍വാസിയായ പ്രജീഷ് (34) സിബിയുടെ ഭൂമി കയ്യേറി. ഇതോടെ സിബി പൊലീസില്‍ പരാതി നല്‍കി. താമരശേരി താലൂക്ക് സര്‍വെയര്‍ക്കും കോടഞ്ചേരി വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കി. ഇവരെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി. സിബിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായി. തുടര്‍ന്ന് പ്രജീഷ് കയ്യേറി സ്ഥാപിച്ചിരുന്ന വേലി പൊലീസ് പൊളിച്ചു. അതോടെ പ്രജീഷിന്റെ വൈരാഗ്യം കൂടി. ജ്യോത്സ്യനയും കുട്ടികളും വീട്ടില്‍ തനിച്ചുള്ള സമയം പ്രജീഷും അമ്മ സരസമ്മയും പിതാവ് ഗോപാലനും അസഭ്യം പറയുക പതാവായി. സി.പി.എമ്മുമായി അടുത്തബന്ധമുള്ള കുടുംബമാണ് പ്രജീഷിന്റേത്. പ്രദേശത്ത് പാര്‍ട്ടിയുടെ പല അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് പ്രജീഷാണ്.
അസഭ്യം പതിവായതോടെ കഴിഞ്ഞ ഡിസംബറില്‍ ജ്യോത്സ്‌ന കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. സരസമ്മയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതല്ലാതെ പൊലീസ് ഒന്നും ചെയ്തില്ല. പകരം രണ്ട് പേര്‍ക്കുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടയച്ചു. കേസും വഴക്കും വേണ്ടെന്ന് എറണാകുളത്തായിരുന്ന സിബി ചാക്കോ ഭാര്യയോട് പറഞ്ഞു. കഴിഞ്ഞ മാസം അവസാനം സിബി വീട്ടിലെത്തി. 28ന് രാത്രി അങ്ങാടിയില്‍ വെച്ച് ഒരു കാരണവുമില്ലാതെ പ്രജീഷ് സിബിയെ ചീത്തവിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ പ്രജീഷിനെ പിടിച്ചുമാറ്റി. വഴക്കുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സിബി വീട്ടിലേക്ക് മടങ്ങി. രാ്ത്രി ഏഴരയ്ക്ക് സിബിയെ വീട് കയറി ആക്രമിക്കാന്‍ പ്രജീഷ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ചില സുഹൃത്തുക്കള്‍ അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യയും മക്കളും വീട്ടിലുള്ളതിനാല്‍ പ്രശ്‌നം വഷളാകുമെന്ന് മനസിലാക്കിയ സിബി ബൈക്കെടുത്ത് അങ്ങാടിയിലേക്ക് പോയി. അവിടെവെച്ച് തന്നെ മര്‍ദ്ദിച്ചാല്‍ ഭാര്യയും മക്കളും രക്ഷപെടുമല്ലോ എന്ന് കരുതി.
അങ്ങാടിയിലേക്ക് പോകുന്നവഴിയില്‍ പ്രജീഷും കൂട്ടരും ഇരിക്കുന്നുണ്ടായിരുന്നു. അവരൊന്നും പറഞ്ഞില്ല. അതോടെ സിബി ചാക്കോ വീട്ടിലേക്ക് മടങ്ങി. കുറേ സമയം കഴിഞ്ഞ് അയല്‍വാസിയും സി.പി.എം പ്രവര്‍ത്തകനുമായ സെയ്തലവി സിബിയുടെ വീട്ടിലെത്തി. പ്രജീഷുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും തന്റെ ഭൂമി പ്രജീഷ് കയ്യേറുകയായിരുന്നു റവന്യൂ അധികൃതരെത്തി അത് അളന്ന് തിട്ടപ്പെടുത്തി. അത് പ്രജീഷിന് ഇഷ്ടപ്പെട്ടില്ലെന്നും സിബി പറഞ്ഞു. പ്രജീഷ് ഞങ്ങളെ പാര്‍ട്ടിക്കാരനാണെന്നും അതിനാല്‍ അവന്റെ പ്രശ്‌നത്തില്‍ ഇടപെടുമെന്നും പറഞ്ഞ് സെയ്തലവി ബഹളമുണ്ടാക്കി. കുട്ടികള്‍ കരയാന്‍ തുടങ്ങി. സെയ്തലവിയോട് വീട്ടില്‍ നിന്ന് പോകാന്‍ സിബി ആവശ്യപ്പെട്ടു. തുടര്‍ന്ന് സെയ്തലവിയും പ്രജീഷും തമ്പിയെയും ജോയിയെയും ബിനോയിയെയും രഞ്ജിത്തിനെയും ഫോണില്‍ വിളിച്ചുവരുത്തി.
സംഗതി കുഴപ്പമാകുമെന്ന് മനസിലാക്കിയ സിബി പൊലീസ് സ്റ്റേഷനിലും എസ്.ഐയെയും വിളിച്ചെങ്കിലും നോക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും ബ്രാഞ്ച് സെക്രട്ടറിയായ തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി സിബി ചാക്കോയെയും ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചു. ആശുപത്രിയില്‍ പോകാനായി ജ്യോത്സന നടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പ്രജീഷിന്റെ അമ്മയും മറ്റും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി. ഭാര്യയെ രക്ഷിക്കാന്‍ സിബി എത്തിയപ്പോഴേക്കും പ്രജീഷും തമ്പിയും മറ്റും മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ ഇതിനിടെ പ്രജീഷും തമ്പിയും ജ്യോത്സനയുടെ വയറ്റില്‍ തൊഴിച്ചു. അപ്പോഴേക്കും സിബിയുടെ ഭാര്യാമാതാവും അനുജത്തിയും ഓട്ടോയില്‍ സ്ഥലത്തെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി. കഴിഞ്ഞ മാസം രണ്ടിന് നാല് മാസം പ്രായമുണ്ടായിരുന്ന ഗര്‍ഭസ്ഥ ശിശു മരിച്ചു. പ്ലാസന്റയില്‍ രക്തം കട്ടപിടിച്ചാണ് കുട്ടിമരിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭപാത്രത്തിനേറ്റ ചവിട്ടാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോടഞ്ചേരി പൊലീസില്‍ കേസ് കൊടുത്തെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതോടെ സിബിയും ഭാര്യയും മക്കളും സ്‌റ്റേഷന് മുന്നില്‍ സമരം കിടന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായത്. ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചെന്ന് സിബി ചാക്കോ മലയാളി വാര്‍ത്തയോട് വെളിപ്പെടുത്തി. മൊഴി മാറ്റി എഴുതാന്‍ പൊലീസും തയ്യാറായി. പക്ഷെ, സിബി ചാക്കോ വഴങ്ങിയില്ല. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് തന്റെ കൂടെ ഉണ്ടായിരുന്നതെന്ന് സിബിചാക്കോ നന്ദിപൂര്‍വം പറയുന്നു.
https://www.facebook.com/Malayalivartha