ക്യാപ്ടന്‍ എന്ന സിനിമയില്‍ വി.പി സത്യനായി തിളങ്ങിയ നടന്‍ ജയസൂര്യ വീണ്ടും ബുട്‌ബോള്‍ കളത്തിലിറങ്ങുന്നു; മല്‍സരം നാളെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍
ക്യാപ്ടന്‍ എന്ന സിനിമയില്‍ വി.പി സത്യനായി തിളങ്ങിയ നടന്‍ ജയസൂര്യ വീണ്ടും ബൂട്ടണിയുന്നു. ഇത്തവണ വെള്ളിത്തിരയിലല്ലെന്ന് മാത്രം. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാധ്യമസ്ഥാപനങ്ങള്‍ക്കായി നടത്തുന്ന കേസരി റൊമാന കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കുന്ന സെലിബ്രിറ്റി മല്‍സരത്തിലാണ് താരം ബൂട്ടണിയുന്നത്. മന്ത്രിമാരും എം.എല്‍.എമാരും അംഗങ്ങളായ മിനിസ്‌റ്റേഴ്‌സ് ഇലവനും ക്യാപ്റ്റന്‍ സിനിമയിലെ നായകന്‍ ജയസൂര്യയും സംഘവും സംവിധായകന്‍ എം എ നിഷാദിന്റെ നേതൃത്വത്തിലുള്ളവരും നയിക്കുന്ന സിനിമാ ഇലവനും തമ്മിലാണ് സെലിബ്രിറ്റി മത്സരം നടക്കുക. (കെ.എസ്.എല്‍ സീസണ്‍3) ടൂര്‍ണമെന്റിലെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നാളെ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സെമി മത്സരങ്ങള്‍ രാവിലെ ഏഴിന് തുടങ്ങും. വൈകിട്ട് ആറിന് സെലിബ്രിറ്റി മത്സരം അരങ്ങേറും. ഇതിനുശേഷമാകും ഫൈനല്‍ മത്സരം.
ക്യാപ്റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍, നിര്‍മാതാവ് ആന്റോ, സിനിമയില്‍ ജയസൂര്യയെ കൂടാതെ ഫുട്‌ബോള്‍ താരങ്ങളായി അഭിനയിച്ച ദീപക്, ഇറാഷ്, റാഷി, സന്തോഷ് എന്നിവരും എം എ നിഷാദിന്റെ നേതൃത്വത്തില്‍ സംവിധായകരായ ലാല്‍ ജൂനിയര്‍, സുജിത് എസ് നായര്‍, സോഹന്‍ സീനുലാല്‍, നിര്‍മാതാവ് ഷാജി നടേശന്‍, നടന്‍ കൈലാസ് എന്നിവരും സിനിമ ഇലാവനെ പ്രതിനിധീകരിച്ച് ബൂട്ടണിയും.
രാവിലെ ഏഴിന് നടക്കുന്ന ആദ്യ സെമിയില്‍ കൈരളി ടി.വിയും യും മാത്യഭൂമിയും ഏറ്റുമുട്ടും. മനോരമയും കേരളകൗമുദിയും ഏറ്റുമുട്ടുന്ന രണ്ടാം സെമി എട്ടിന് നടക്കും. വൈകിട്ട് ഏഴിനായിരിക്കും ഫൈനല്‍. വിജയികള്‍ക്ക് കായിക മന്ത്രി എ സി മൊയ്തീനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഇതിന് പുറമെ ടോപ് സ്‌കോററിനും മികച്ച കളിക്കാരനും അവാര്‍ഡ് നല്‍കും.
17 മാധ്യമസ്ഥാപനങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. നിലവില്‍ മാധ്യമത്തിലെ സജിത്, അമൃതയിലെ കൃഷ്ണചന്ദ്രന്‍, മനോരമയിലെ ദീപു, കേരള കൗമുദിയിലെ ജയകുമാര്‍ എന്നിവര്‍ നാലുഗോള്‍ വീതം നേടി ഗോള്‍ പട്ടികയില്‍ മുന്നിലാണ്. അമൃത ടി.വിയിലെ കൃഷ്ണചന്ദ്രനാണ് ടൂര്‍ണമെന്റിലെ ഏക ഹാട്രിക് നേടിയത്. ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന കേസരി റൊമാന കപ്പ് വനിതാ ഷൂട്ടൗട്ടില്‍ ന്യൂസ് 18 ജേതാക്കളായിരുന്നു. ഇവര്‍ക്കുള്ള പുരസ്‌കാരങ്ങളും ബുധനാഴ്ച വിതരണം ചെയ്യും. മന്ത്രിമാരും എംഎല്‍എമാരും വെള്ളിത്തിരയിലെ ക്യാപ്റ്റനും യുവസംവിധായകരും മറ്റുനടന്മാരും നാളെ വൈകിട്ട് ആറിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
https://www.facebook.com/Malayalivartha