സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവു ; കെ.എസ്.ആര്.ടി.സി സുപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്ന് കൊണ്ട് യാത്ര ചെയ്യരുതെന്ന് കോടതി ഉത്തരവ്
കെ.എസ്.ആര്.ടി.സി എക്സ്പ്രസ്, സുപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ബസുകളില്‍ ആളുകള്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈകോടതി വിലക്ക്. ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
കെ.എസ്.ആര്.ടി.സി ലക്ഷ്വറി ബസുകള്‍ക്കും ഹൈകോടതി ഉത്തരവ് ബാധകമാണ്. സീറ്റുകൾക്ക് അനുസരിച്ച് മാത്രമെ ആളുകളെ ബസിൽ കയറ്റാവുയെന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ട്. സാധാരണ ബസുകളിലെ തിരക്ക് കണക്കിലെടുത്താണ് യാത്രക്കാർ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളെ ആശ്രയിക്കുന്നത്. അങ്ങനെ കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർക്ക് ഇരുന്ന് സൗകര്യം പോലെ യാത്ര ചെയ്യൻ അർഹതയുണ്ട്. മോട്ടോർ വാഹന ചട്ടത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് കെ.എസ്.ആർ.ടി.സി പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha