എറണാകുളം കലൂരില്‍ നിര്‍മാണത്തിലിരുന്ന പോത്തീസിന്റെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു... പ്രദേശത്തെ നടുക്കിയ അപകടത്തിൽ സമീപത്തെ കെട്ടിടങ്ങളും ഭീതിയില്‍; പാലാരിവട്ടം-മഹാരാജാസ് റുട്ടില്‍ മെട്രോ സര്‍വ്വീസ് നിർത്തിവച്ചു; അപകടസ്ഥലം കേന്ദ്രീകരിച്ച് പൂർണ ഗതാഗത നിരോധനം...
മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് മെട്രോ തൂണുകൾക്കിടയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് കെട്ടിടത്തിനായുള്ള പൈലിങ് നടക്കവെയാണ് രാത്രി 9 മണിയോടെ അപകടം ഉണ്ടായത്. സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ശക്തമായി വെള്ളം ഒഴുകുകയും കെട്ടിടം തകര്‍ന്ന് മണ്ണിലടിയിലേക്ക് താഴുകയമായിരുന്നു. ചതുപ്പ് പ്രദേശമായതിനാലാണ് ശക്തമായ പൈലിങ് അപകടമുണ്ടാക്കിയത്.
സ്ഥലത്തെ സമീപ കെട്ടിടങ്ങളും തകര്‍ച്ച ഭീഷണി നേരിടുകയാണ്. തകര്‍ന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളും താഴേക്ക് പതിക്കുമോയെന്ന് ആശങ്ക നിലനില്‍ക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്. അഗ്നിശമനാ സേനയും, പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ആരെങ്കിലും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടോയെന്നും അവര്‍ പരിശോധിക്കുന്നുണ്ട്. കെട്ടിടം തകര്‍ന്നത് അന്വേഷിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതേ സമയം മെട്രോയുടെ തൂണുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയതിനാൽ പാലാരിവട്ടം മുതൽ മഹരാജാസ് വരെയുള്ള മെട്രോ സർവ്വീസ് നിർത്തി വെച്ചിട്ടുണ്ട്.. നാളെ പാലാരിവട്ടം വരെയാകും മെട്രോ സര്‍വീസ് നടത്തുക. അപകടത്തെ തുടര്‍ന്ന് കലൂര്‍ -നോര്‍ത്ത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.
എംഎല്‍എ ഹൈബി ഈഡനും കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവി എന്നിവർ സ്ഥലം സന്ദർശിച്ചു. നിർമ്മാണത്തിനു അനുമതി നൽകിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha