ഗോഡ്‍സ് ഓൺ കൺട്രി വിദേശികൾക്ക് ഇനി ഡവിൾസ് ഓൺ കൺട്രി; കോവളത്ത് മരിച്ച നിലയിൽ ലിഗ എന്ന വിദേശ വനിതയെ കണ്ടെത്തിയതോടെ വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു...
കോവളത്ത് മരിച്ച നിലയിൽ ലിഗ എന്ന വിദേശ വനിതയെ കണ്ടെത്തിയതോടെ വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. ലിഗയുടെ മരണവും മുഖ്യമന്ത്രിയുടെയും ഡി ജി പിയുടെയും നിശബ്ദതയും സാമൂഹ്യ മാധ്യമങ്ങളിൽ വൻ വാർത്തയായി മാറി. ഗോൾഡ് ഓൺ കൺട്രി ഡവിൾസ് ഓൺ കൺട്രിയായി മാറിയെന്നാണ് വിമർശനം.
വിനോദ സഞ്ചാരികളുടെ പറുദീസ എന്നാണ് കേരളം അറിയപ്പെട്ടിരുന്നത്. ബാറുകൾ തുറന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു. അതിനിടയിലാണ് ലിഗയുടെ മരണം സംഭവിച്ചത്. തുടർന്ന് ലീഗ വിഷക്കായ കഴിച്ച് മരിച്ചതാണെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമിച്ചു. സഹോദരിയുടെ മരണം ദുരുഹമാണെന്നാണ് കുടുംബാംഗങ്ങളുടെ കണ്ടെത്തൽ. ലിഗയെ കാണാതായി പത്തു ദിവസം കഴിഞ്ഞാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചതെന്ന് ലിഗയുടെ സഹോദരി പറഞ്ഞു.
ലിഗയുടെ മരണം കേരളത്തിലല്ല എവിടെയായാലും സംഭവിക്കാമെന്ന് ഭർത്താവ് ആൻഡ്രു പറഞ്ഞു. എന്നാൽ മരണത്തിൽ യാതൊരു ദുരുഹതയുമില്ലെന്ന് പോലീസ് ആവർത്തിക്കുന്നു. പട്ടി കടിച്ച് തന്നെയാണ് തല വേർപ്പെട്ടതെന്നാണ് പോലീസ് നിലപാട്. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വിഷാദരോഗത്തിന് ചികിത്സിക്കാനാണ് ലിഗ കേരളത്തിലെത്തിയതെന്ന പോലീസ് നിഗമനം തെറ്റാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. വിഷാദ രോഗം ആത്മഹത്യക്ക് പ്രേരിപ്പിക്കാമെന്നും പോലീസ് പറയുന്നു. പട്ടി കടിയും വിഷാദ രോഗവും കാരണമായി പറയുന്നത് സാംസ്കാരിക ഔന്നത്യമുള്ള ഒരു സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന് സംസ്ഥാനത്തുള്ള ലിഗയുടെ ഉറ്റവർ പറയുന്നു. മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ അദ്ദേഹം തങ്ങൾക്ക് മുന്നിലൂടെ മിണ്ടാതെ കടന്നു പോയെന്നും ബന്ധുക്കൾ പറഞ്ഞു. ഡിജിപി ലോക് നാഥ് ബഹ്റ തങ്ങളോട് ദേഷ്യത്തിൽ സംസാരിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇമേജ് നഷ്ടപ്പെട്ട് സർക്കാർ പ്രതിസന്ധിയിലായതോടെയാണ് ഇടിത്തീ പോലെ ലീഗ വന്നത്. ലിഗ മരിച്ച സ്ഥലത്തിന് സമീപമാണ് തിരുവല്ലം പോലീസ് സ്റ്റേഷൻ. പരാതി പറയാനെത്തിയ ലിഗയുടെ ഭർത്താവിനെ മനോരോഗ ചികിത്സക്കയച്ചു. ഇങ്ങനെയൊക്കെയാണ് കേരളമെന്നും കേരളത്തിൽ വരുന്നത് അപകടമാണെന്നും വിദേശങ്ങളിൽ പ്രചരണം തകൃതിയാവുന്നു. ഇത്തരത്തിൽ കേരളത്തിനെതിരെ വ്യാപകമായ പ്രചരണമാണ് ആഗോള തലത്തിൽ നടക്കുന്നത്. അതിന് ചൂട്ട് പിടിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ തയ്യാറാകുന്നു.
ഇത്തരം പ്രചരണങ്ങൾ ശക്തമായിട്ടും അതിനെ പ്രതിരോധിക്കാൻ യാതൊരു നടപടികളും സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ കേരളത്തിന്റെ സ്ഥാനം ഉയരങ്ങളിലായിരുന്നു. എന്നാൽ ലിഗയുടെ മരണത്തോടെ അത് കുത്തനെ ഇടിഞ്ഞു.സർക്കാരാകട്ടെ ഇതൊന്നും അറിഞ്ഞ മട്ടില്ല.
https://www.facebook.com/Malayalivartha