നാട്ടുകാരനായ അശോകന്‍, ആന്‍ഡമാനില്‍ നിന്ന് എഞ്ചിനിയറിംഗ് പഠിക്കാനെത്തിയ ശ്യാമള്‍ മണ്ഡല്‍, തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം... പല മരണങ്ങളുടെയും ഉത്തരം കണ്ടെത്താന്‍ പൊലീസിനായിട്ടില്ല, കോവളം പ്രദേശങ്ങളിലെ നാട്ടുകാര്‍ ആശങ്കയില്‍
കുറേ കാലങ്ങളായി കോവളം, വെള്ളാര്‍, വാഴമുട്ടം പ്രദേശങ്ങളില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. തിരിച്ചറിയാനാവാത്തതും ആവുന്നതുമായ മൃതദേഹങ്ങളാണ് പ്രദേശത്തെ പലയിടങ്ങളിലായി കണ്ടെത്തിയിട്ടുള്ളത്. ഓരോ മൃതദേഹം കണ്ടെത്തുമ്പോഴും സംശയങ്ങളും അന്വേഷണവും ആദ്യം നാട്ടുകാരിലേക്ക് നീങ്ങും. രാത്രിയെന്നോ, പകലെന്നോയില്ലാതെ പൊലീസ് എത്തും ചിലരെയൊക്കെ കസ്റ്റഡിയിലെടുക്കും അല്ലെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അങ്ങനെ എല്ലാം തലവേദന കേസായി മാറിയിരിക്കുകയാണ്. വിദേശ വനിത ലീഗയെ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് അവസാനത്തെ സംഭവം. പൊല്ലാപ്പുകളെ ഭയന്ന് സാക്ഷിപറയാന്‍ പോലും പ്രദേശവാസികള്‍ തയ്യാറാവുന്നില്ല.
പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ തലവേര്‍പെട്ട നിലയില്‍ ലിഗയെ കണ്ടെത്തിയത് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടുകാരനായ അശോകനെ (52) തൊട്ടടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അശോകന കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരുവല്ലം പൊലീസില്‍ പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞാണ് , എല്ല് മാത്രമായി അവശേഷിച്ച മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരുഹതയുണ്ടെന്ന് അറിയിച്ച് ബന്ധുക്കളും നാട്ടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യമായി നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എന്‍ജിനിയറിംഗ് ബിരുദമെന്ന മോഹവുമായി ആന്‍ഡമനില്‍ നിന്ന് കേരളത്തിലെത്തിയ ശ്യാമള്‍ മണ്ഡല്‍ എന്ന വിദ്യാര്‍ഥിക്കും ജീവനോടെ നാട്ടിലെത്താന്‍ വിധിയുണ്ടായില്ല. 2005 ഒക്ടോബറില്‍ തലയറുത്ത നിലയിലാണ് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ബൈപാസിനടുത്ത്, വെള്ളാറിലെ മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പോഴേക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീര്‍ണിച്ചിരുന്നു. വകവരുത്തിയ ശേഷം വാഹനത്തില്‍ കൊണ്ടുവന്ന മൃതദേഹം മാലിന്യക്കൂനയില്‍ തള്ളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
2009 ല്‍ കോവളം ജംഗ്ഷന് സമീപം ബൈപാസിനായി എടുത്തിട്ടിരുന്ന സ്ഥലത്തെ പാറക്കൂട്ടത്തിന് ഇടയില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആരാണെന്ന് ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. ഇന്നും അതൊരു ദുരൂഹതയായി തുടരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആഴാകുളത്തിന് സമീപം രാവിലെ നടക്കാനിറങ്ങിയ വിഴിഞ്ഞം സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പലകേസുകളും തെളിയിക്കപ്പെടാത്തത് കൊണ്ടാണ് ദുരൂഹ സാഹചര്യങ്ങളിലുമുള്ള മരണങ്ങള്‍ പെരുകുന്നത്. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
https://www.facebook.com/Malayalivartha