കൊല്ലത്ത് സി.പി.എം എല്‍.സി സെക്രട്ടറി കൊല്ലപ്പെട്ട സംഭവം എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും ക്രൈംബ്രാഞ്ച് ഉരുണ്ടുകളിക്കുന്നു; സി.പി.എം നേതാക്കളെ സഹായിക്കാനാണിതെന്ന് ആക്ഷേപം
സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടി തന്നെ കൊലപ്പെടുത്തിയെന്ന് ഭാര്യ വെളിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസ് അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കേസ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനായിരിക്കുമെന്ന് ജസ്റ്റിസ് പി.ഉബൈദാണ് ഉത്തരവിട്ടത്. ഹൈക്കോടതി വിധി ക്രൈം ബ്രാഞ്ച് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് രവീന്ദ്രന്റെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ഇതിനിടെ ഒന്‍പത് ഡിവൈ.എസ്.പിമാരാണ് കേസ് അന്വേഷിച്ചത്. അതേസമയം സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയതല്ലാതെ വസ്തുനിഷ്ടമായി കാര്യങ്ങള്‍ വിശദീകരിക്കാനോ , പ്രതിരോധിക്കാനോ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്.
കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ എസ്.ബിന്ദുവാണ് മന:സാക്ഷിയെ നടുക്കിയ കാര്യങ്ങള്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പാണ് രവീന്ദ്രന്‍ പിള്ള അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചല്‍ പ്രദേശത്തെ പ്രമുഖനായ സി.പി.എം നേതാവായിരുന്നു രവീന്ദ്രന്‍. 2008 ജനുവരി മൂന്നിനാണ് രവീന്ദ്രന്‍ പിള്ളയെ അജ്ഞാത സംഘം ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രവീന്ദ്രന്‍ പിളള എട്ടുവര്‍ഷത്തോളം ചലനമറ്റ് വീട്ടില്‍ കിടന്നു. ഇക്കാരമത്രയും പാര്‍ട്ടിക്കാരുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് സഹായമൊന്നും ഉണ്ടായില്ല. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2016 ജനുവരി പതിമൂന്നിന് രവീന്ദ്രന്‍ പിള്ള അന്തരിച്ചു. ആക്രമിച്ചവരെ ഇതുവരെ പിടികൂടിയിട്ടില്ല. അവര്‍ വലയിലായാല്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരുമെന്ന് പാര്‍ട്ടിനേതൃത്വത്തിന് വ്യക്തമായി അറിയാമെന്നും ബിന്ദു പറയുന്നു. പാര്‍ട്ടിക്കാരുടെ ഭീഷണി കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മക്കളെ ഇല്ലാതാക്കുമെന്ന ഭീഷണി കാരണമാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും അവര്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരിക്കുമ്പോള്‍ രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കണ്ടിരുന്നു. പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പും നല്‍കിയാണ് മടങ്ങിയത്. ഒന്നും സംവിച്ചില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ നേതാക്കളുടെ സ്വഭാവം മാറി. ഭര്‍ത്താവിന് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു. കേസ് പിന്നീട് െ്രെകംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അഞ്ചു പേരെ പ്രതി ചേര്‍ത്തിരുന്നു. തിരിച്ചറിയില്‍ പരേഡില്‍ ഇവരല്ല തന്നെ ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പിളള മൊഴിനല്‍കിയിരുന്നു. അതോടെ അന്വേഷണം നിലച്ചു. ആക്രമണത്തിന്റെ കാരണം അറിയില്ലെന്നും ആരാണെന്ന് കണ്ടെത്താനുള്ള തുമ്പുകള്‍ പോലും ലഭിച്ചില്ലെന്ന് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha