തൊഴിലാളി യൂണിയന്‍ നേതാവിന്റെ ഭീഷണി; ജലസംഭരണി നിര്‍മാണം മുടങ്ങി
തൊഴിലാളി യൂണിയന്‍ നേതാവിന്റെ ഭീഷണിയും കൈക്കൂലി വാങ്ങലും കാരണം കരാറുകാരന്‍ ജലസംഭരണിയുടെ പണി നര്‍ത്തി. തിരുവനന്തപുരം ബാലരാമപുരം വാണിഗര്‍ തെരുവില്‍ നിര്‍മിക്കുന്ന കുടിവെള്ളപദ്ധതിയുടെ നിര്‍മാണം ഇതോടെ അവതാളത്തിലായി. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പാക്കുന്നതിനാണ് പദ്ധതി ആശൂത്രണം ചെയ്തത്. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിന്റെ ട്രേഡ് യൂണിയനായ സി.ഐ.ടി.യുവിനെതിരെ കരാറുകാരന്‍ പൊലീസിന് പരാതി നല്‍കി. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
കരാറുകാരനെ യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെയും ചീത്തവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പൊലീസിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ഇയാളെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. കരാറുകാരന്‍ ആവശ്യപ്പെട്ടാല്‍ പൊലീസ് സംരക്ഷണം നല്‍കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. രണ്ടരക്കോടി രൂപ നിര്‍മാണച്ചെലവുളള ജലസംഭരണിയുടെ നിര്‍മാണം പത്തു മാസം മുമ്പാണ് ആരംഭിച്ചത്. ഇതിന് മുമ്പ് പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലും പൈപ്പുകള്‍ കുഴിച്ചിട്ടിരുന്നു.ടാങ്ക് നിര്‍മാണം ആരംഭിച്ചപ്പോള്‍ ഒരു വിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പണി സാധനങ്ങളും നിര്‍മാണസാമഗ്രികളും വ്യാപകമായി മോഷണം പോകാന്‍ തുടങ്ങി. ഇതോടെ ക്യാമറകള്‍ സ്ഥാപിച്ചു. തുടര്‍ന്നാണ് പണി നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha