കണ്ണൂരില്‍ പിണറായിക്കും ഇ.പി ജയരാജനും മുകളിലേക്ക് പറന്നുയര്‍ന്ന പി.ജയരാജനെ ഉള്‍പ്പെടുത്താതെ സി.പി.എം സെക്രട്ടറിയേറ്റ് പുന: സംഘടിപ്പിച്ചു; ജൂനിയറായ കെ.എന്‍ ബാലഗോപാലിനും പി.രാജീവിനും ഇടംനല്‍കി
മന്ത്രിമാരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലിനെയും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജിവിനെയും സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. ആരെയും ഒഴിവാക്കിയിട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഒഴിവാക്കി.
കണ്ണൂരില്‍ പിണറായി വിജയനേക്കാള്‍ ജനപ്രീതിയുള്ള പി.ജയരാജനെ വെട്ടാനുള്ള ശ്രമം ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ആരംഭിച്ചിരുന്നു. പി.ജയരാജന്‍ വ്യക്തിപൂജ നടത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു. ജയരാജനെ പുകഴ്ത്തി വീഡിയോ ആല്‍ബം വരെ കണ്ണൂരില്‍ ഇറങ്ങിയിരുന്നു. ജില്ലാ സമ്മേളനത്തില്‍ അദ്ദേഹത്തെ നീക്കാന്‍ ശ്രമം നടന്നെങ്കിലും അണികളും പ്രവര്‍ത്തകരും ജയരാജനൊപ്പമായിരുന്നു.
ഇന്ന് ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയാണ് സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പാര്‍ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു.
1. പിണറായി വിജയന്‍
2. കോടിയേരി ബാലകൃഷ്ണന്‍
3. പി. കരുണാകരന്‍
4. പി.കെ. ശ്രീമതി
5. ഇ.പി.ജയരാജന്‍
6. ടി.എം. തോമസ് ഐസക്
7. എളമരം കരീം
8. എ.കെ. ബാലന്‍
9. എം.വി. ഗോവിന്ദന്‍
10. ബേബി ജോണ്‍
11. ആനത്തലവട്ടം ആനന്ദന്‍
12. ടി.പി.രാമകൃഷ്ണന്‍
13. എം.എം. മണി
14. കെ.ജെ. തോമസ്
15. കെ.എന്‍.ബാലഗോപാല്‍
16. പി.രാജീവ്
https://www.facebook.com/Malayalivartha