ദിലീപ് അമ്മയുടെ തലപ്പത്ത് എത്തിയ ശേഷം താരത്തെ ഒഴിവാക്കി നടത്തുന്ന ആദ്യഷോ പൊളിയാതിരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളും കട്ട റിഹേഴ്‌സലില്‍; അതേസമയം ദിലീപിനെ എങ്ങനെയും മടക്കിക്കൊണ്ടുവരാന്‍ സിദ്ധിഖും കുറേ മിമിക്രിക്കാരും
അമ്മ' മഴവില്ല് മെഗാഷോ മെയ് ആറിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ സംഘടനയുടെ മുന്‍ ട്രഷററായ നടന്‍ ദിലീപിനെ മടക്കിക്കൊണ്ടുവരാന്‍ നീക്കം. ഷോയുടെ റിഹേഴ്‌സല്‍ എറണാകുളത്ത് നടക്കുന്നതിനിടെയാണ് ഇങ്ങിനെയൊരു ആലോചന മുന്നോട്ട് വെച്ചത്. നടന്‍ സിദ്ധിഖ് അടക്കമുള്ള താരങ്ങളാണ് ഇതിന് പിന്നില്‍ ചരട് വലിക്കുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമണം നടത്തിയ സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
കാര്യവട്ടത്തെ ഷോയില്‍ ദിലീപ് പങ്കെടുക്കില്ല. അമ്മയുടെ അംഗമല്ലാത്തത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് ചില താരങ്ങള്‍ പറയുന്നു. ദിലീപ് വിദേശത്താണ്, ഷോ നടക്കുന്നതിന്റെ തലേദിവസമേ കേരളത്തിലെത്തൂ.അതുകൊണ്ട് പങ്കെടുക്കാനൊക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നിര്‍ധനരായ ആര്‍ടിസ്റ്റുകളെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കാനാണ് 'അമ്മ' മഴവില്‍ മനോരമയുമായി ചേര്‍ന്ന് മെഗാഷോ സംഘടിപ്പിക്കുന്നത്. നൂറോളം താരങ്ങളുടെ കലാപരിപാടികളാണ് മെഗാഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടന്ന ഷോകളെല്ലാം ദിലീപിന്റെ മേല്‍നോട്ടത്തിലായിരുന്നു.
ദിലീപുമായി ബന്ധമുള്ള ചില മിമിക്രിതാരങ്ങള്‍ ഇത്തവണ പങ്കെടുക്കില്ലെന്നറിയുന്നു. ഇത് മണ്ത്തറിഞ്ഞ് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങള്‍ ഷോ കൊഴുപ്പിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാറിനില്‍ക്കുന്ന മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയവര്‍ അമ്മയുമായി സജീവമായി സഹകരിക്കാത്തവരാണ്. പരിപാടി കുളമായില്‍ അത് എക്കാലവും നാണക്കേടാവും. മാത്രമല്ല ദിലീപിന്റെ പ്രാധാന്യം വര്‍ദ്ധിക്കും. മമ്മൂട്ടി സിനിമയില്‍ വളര്‍ത്തിക്കൊണ്ട് വന്ന കുറേ താരങ്ങളുണ്ട്. അവരെയൊക്കെ പങ്കെടുപ്പിച്ചുകൊണ്ടാണ് റിഹേഴ്‌സല്‍ പുരോഗമിക്കുന്നത്. കമ്മാരസംഭവത്തിന്റെ വിദേശ റിലീസിംഗുമായി ബന്ധപ്പെട്ട് ദിലീപ് സിംഗപ്പൂരിലും ദുബായിലും പോയിരിക്കുകയാണ്.
ദിലീപ് സംഘടനയുടെ തലപ്പത്ത് എത്തിയ ശേഷമാണ് അമ്മയ്ക്ക് വരുമാനം കൂടിയത്. ട്വന്റി 20 എന്ന സിനിമ ദിലീപ് നിര്‍മ്മാണ ചെലവ് ഏറ്റെടുക്കുകയായിരുന്നു. അതില്‍ നിന്ന് കിട്ടിയ ലാഭം വലിയ തുകയായിരുന്നു. അതിനാല്‍ ദിലീപിനെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടനയ്ക്കുള്ളിലുണ്ട്. അതുകൂടി കണക്കിലെടുത്താണ് സംവിധായകന്‍ സിദ്ധിഖിനെയും (സിദ്ധിഖ്‌ലാല്‍) റാഫിയെയും സ്റ്റേജ്‌ഷോയുടെ മേല്‍നോട്ടം ഏല്‍പ്പിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും തീരുമാനപ്രകാരമായിരുന്നു ഇത്. അതേസമയം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും നടന്‍ ഗണേഷ്‌കുമാര്‍ ഇതുവരെ സഹകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha