മാണിയോടും ബി.ഡി.ജെ.എസിനോടും അയിത്തമില്ല, ചെങ്ങന്നൂരില്‍ വിജയിക്കും, ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം, സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായി... കോടിയേരി പറയുന്നു...
കേരളത്തില്‍ കോണ്‍ഗ്രസുമായി യാതോരു തരത്തിലുമുള്ള സഹകരണവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം ദുര്‍ബലമായ പ്രദേശങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യും. കോണ്‍ഗ്രസിനെ വിശ്വസിക്കാനൊക്കില്ല. പാര്‍ലമെന്റിലെ 112 ബി.ജെ.പി എം.പിമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാല്മാറുന്ന അവസ്ഥയാണുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ഒഴികെയുള്ളവരുടെ വോട്ട് സ്വീകരിക്കും. ബി.ഡി.ജെ.എസിന് വേണമെങ്കില്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യാം. ബി.ഡി.ജെ.എസിന്റെ നിസഹകരണം എന്‍.ഡി.എയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും കോടിയേരി പറഞ്ഞു.
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കും. 2004ല്‍ ഇടത്പക്ഷത്തിന് 64 എം.പിമാരുണ്ടായിരുന്നു. അതുകൊണ്ടാണ് വാജ്‌പേയ് സര്‍ക്കാരിനെ പുറത്താക്കാനായത്. 2019ലും 2004 ആവര്‍ത്തിക്കും. എല്‍.ഡി.എഫ് വിപുലീകരിക്കും. കേരളാകോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം ചര്‍ച്ചയിലില്ല. മാണിയോടും ബി.ഡി.ജെ.എസിനോടും അയിത്തമില്ല. ലോക്കല്‍കമ്മിറ്റി അംഗങ്ങളെ മുഴുവന്‍സമയ പ്രവര്‍ത്തകരാക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നോക്കുകൂലി ഇല്ലാതാക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ ശ്രമിക്കണം. വര്‍ഷത്തിലൊരിക്കല്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. മാസത്തിലൊരിക്കല്‍ ബ്രാഞ്ചില്‍ ഏര്യാകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. യു.ഡി.എഫിന് ഭാവിയില്ലെന്നും കോടിയേരി വ്യക്തമാക്കി.
ടൂറിസംമേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ചനടത്തി സമവായത്തിലെത്തണം. ടൂറിസം മാത്രമല്ല ഐ.ടി മേഖലയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ചര്‍ച്ച ചെയ്യണം. താന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ടൂറിസത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം മുന്നോട്ട് വെച്ചതാണ്. എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല. വിദേശ ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം. സംസ്ഥാനത്തെ റേഷന്‍വിതരണം താറുമാറിലായെന്നും കോടിയേരി ആരോപിച്ചു. ഒരു കോടി 54 ലക്ഷം പേര്‍ക്കാണ് സൗജന്യറേഷന്‍ നല്‍കുന്നത്. രണ്ട് കോടിയോളം പേര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. ഇവര്‍ക്ക് അരി കൃത്യമായി ലഭിക്കുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കും തുല്യമായി റേഷന്‍ വിതരണം ചെയ്യണം. കേന്ദ്രസര്‍ക്കാര്‍ റേഷന്‍വിഹിതം വര്‍ദ്ധിപ്പിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha