ബലാത്സംഗത്തെ വിദേശവനിത എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതികള്‍ ബലപ്രയോഗത്തിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഡി.ജി.പി; പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും
കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉമേഷ് , ഉദയന്‍ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട വനിതയുടെ സഹോദരി അന്വേഷണത്തില്‍ സംതൃപ്തി അറിയിച്ചു. അന്വേഷണ സംഘത്തെ ഡി.ജി.പി അഭിനന്ദിച്ചു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ശേഷം കസ്റ്റഡിയില്‍ വാങ്ങും. ബലാല്‍സംഗം വിദേശവനിത എതിര്‍ത്തതിനെ തുടര്‍ന്ന് നടന്ന ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചത്. മരണം നടന്ന് 30 ദിവസം നടന്നതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിശദവിവരങ്ങള്‍ നല്‍കാമെന്നും ഡി.ജി.പി പറഞ്ഞു.
വിദേശവനിതയ്ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ബലാത്സംഗത്തിന് ശ്രമിച്ചത്. കൊലപാതകം ആത്മഹത്യയാക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനായാണ് മരക്കൊമ്പില്‍ കെട്ടിത്തൂക്കിയത്. ആവശ്യമെങ്കില്‍ ആന്തരിക അവയവങ്ങള്‍ വിദേശത്ത് പരിശോധനയക്ക് അയയ്ക്കും. അന്വേഷണ സംഘത്തിലുള്ളവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കും. കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
https://www.facebook.com/Malayalivartha