ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് കാനം രാജേന്ദ്രന്‍, കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് വോട്ട് വാങ്ങാതെയാണ് വിജയിച്ചതെന്നും സി.പി.ഐ
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പതിവാതില്‍ക്കല്‍ എത്തിനില്‍ക്കെ എല്‍.ഡി.എഫില്‍ ത്വാത്തികമായ അടി അവസാനിക്കുന്നില്ല. ആര്‍.എസ്.എസ് ഒഴികെയുള്ളവരുടെ വോട്ട് വാങ്ങുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെയാണ് പറയാനാവുകയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ചോദിച്ചു. എല്ലാവരുടെയും വോട്ട് വാങ്ങും. ആര്‍.എസ്.എസ് എല്‍.ഡി.എഫിന് വോട്ട് ചെയ്താലും വാങ്ങും. കഴിഞ്ഞതവണ ചെങ്ങന്നൂരില്‍ കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വോട്ടില്ലാതെയാണ് എല്‍.ഡി.എഫ് വിജയിച്ചതെന്നും കാനം ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസ് ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു. ഇതോടെ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത കൂടുതല്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ചെങ്ങന്നൂരില്‍ കേരളാകോണ്‍ഗ്രസിന്റെ വോട്ട് തേടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ കെ.എം മാണിയെ കണ്ടിരുന്നു. കഴിഞ്ഞ തവണ ആര്‍. രാമചന്ദ്രന്‍ നായര്‍ കേരളാ കോണ്‍ഗ്രസിന്റെ വോട്ടില്ലാതെയാണ് ജയിച്ചതെന്നും ഇത്തവയും അതിന് കഴിയുമെന്നും കാനം പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സി.പി.എം കേരളഘടകവും സി.പി.ഐയും തമ്മില്‍ തര്‍ക്കം രൂക്ഷമായസാഹചര്യത്തിലാണ് ആര്‍.എസ്.എസ് വോട്ടിനെ കുറിച്ച് അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുന്നത്.
ചെങ്ങന്നൂരില്‍ സി.പി.ഐയ്ക്ക് വലിയ സ്വാധീനമില്ല. എല്ലാം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ കാര്യങ്ങള്‍ അവരാണ് തീരുമാനിക്കുന്നത്. ദേശീയതലത്തില്‍ ഇട്ത് ഐക്യത്തിന് ആഹ്വാനം നടക്കുന്ന സാഹചര്യമായതിനാലാണ് സി.പി.ഐയെ ഒഴിവാക്കാത്തതെന്ന് സി.പി.എമ്മിലെ തന്നെ ചില നേതാക്കള്‍ പറയുന്നു. കേരളത്തില്‍ ഭണത്തിനൊപ്പം നില്‍ക്കുകയും സര്‍ക്കാരിനെതിരെ തിരിയുകയും ചെയ്യുന്ന സി.പി.ഐ നിലപാട് ഇടത് മുന്നണിക്ക് തലവേദനയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha