പട്ടികജാതി ജീവനക്കാരനെ മാനസികമായി പീഡിപ്പിക്കുകയും പ്രമോഷന്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത ജല അതോറിട്ടി എം.ഡിക്കെതിരെ അന്വേഷണം വേണമെന്ന് പരാതി
വാട്ടര്‍ അതോറിട്ടി എം.ഡിയുടെ പീഡനം കാരണം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തതായി പരാതി. മാധവന്‍ കേരളവാട്ടര്‍ അതോറിറ്റി കൊച്ചി പിപിഡി സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന മധവന്‍ മാര്‍ച്ച് മൂന്നിന് മരിച്ചു. ഇതേ തുടര്‍ന്ന് സഹോദരന്‍ ചെള്ളന്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. മാധവന്‍ മലപ്പുറം പിഎഫ് സര്‍ക്കിളില്‍ സൂപ്രണ്ടിന് എഞ്ചിനീയറായി ജോലി ചെയ്തു വരവെ താനൂര്‍ കുടിവെള്ള പദ്ധതിയുടെ ഒരു ടെന്‍ഡറുമായി ബന്ധപ്പെട്ട് ഒരു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഒരു ടെന്‍ഡര്‍ നടപടി കൈക്കൊള്ളുന്നതിന് മുമ്പും ശേഷവും സൂപ്രണ്ട് എന്‍ജിനീയര്‍ ഉള്‍പ്പെടെ കീഴ് ഉദ്യോഗസ്ഥരും മേല്‍ ഉദ്യോഗസ്ഥരുമായ പലരും പല ഘട്ടങ്ങളിലുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും മാധവനെ പ്രത്യേകം ലക്ഷ്യം വച്ച് എം.ഡി കാരണക്കാണിക്കല്‍ നോട്ടീസ് നല്‍കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്
.
മാധവന്റെ ഭാഗത്ത് നിന്നുണ്ടായ തരത്തിലുള്ള വീഴ്ചകള്‍ ചെയ്ത മറ്റ് സൂപ്രണ്ട് എഞ്ചിനീയറുമാരെ സഹായിക്കുന്ന നിലപാടാണ് എം.ഡി സ്വീകരിച്ചത്. അവരെല്ലാം നല്‍കിയ മറുപടി അംഗീകരിക്കുകയും മാധവന്റെ മറുപടിയില്‍ തൃപ്തനാകാതെ കടുത്ത നടപടി സ്വീകരിക്കാനാണ് എംഡി നിര്‍ദ്ദേശം നല്‍കിയത്. പട്ടിക ജാതിക്കാരനായ മാധവന്റെ പ്രമോഷന്‍ തടയനുമായിരുന്നു എംഡിയുടെ നടപടിയെന്ന് സംശയിക്കുന്നതായും സഹോദരന്‍ ആരോപിക്കുന്നു. ഈ സമയത്ത് മാധവനെ മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് സ്ഥലം മാറ്റി. കൊച്ചിയിലെ ജനറം പദ്ധതിയുടെ സൂപ്രണ്ട് അധിക ചുമതലയും നല്‍കി. മാധവന്‍ കൊച്ചിയില്‍ ജോയിന്‍ ചെയുന്നത് മുന്‍പ് ബില്ല് പയ്‌മെന്റുമായി ബന്ധപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതോടെ കമ്പനിക്ക് അനൂകുലവിധിയുണ്ടായി. ഈ വിധി നടപ്പാക്കാത്തത് കാരണം മാനേജിങ് ഡിറക്ടര്‍ക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നു. അതിനു കാരണം മാധവനാണെന്ന് പറഞ്ഞ് കുറ്റം അയാളുടെ മേല്‍ ചുമത്തുകയും മാനസികമായി വളരെയധികം ഉപദ്രവിക്കുകയും ചെയ്തതായി സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മാധവന് ചീഫ് എഞ്ചിനീയറായി പ്രമോഷന്‍ ലഭിക്കുന്നതിന് വേണ്ടി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഒപ്പിടുന്നതിനായി എംഡിയെ പല പ്രവാശ്യം സമീപിച്ചപ്പോഴും വഴക്ക് പറയുകയും ഒപ്പ് വെക്കാതെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ മാനസികമായി തളര്‍ന്നിരുന്നു . പിന്നീട് വീണ്ടും എംഡിയെ കാണുകയും ഒപ്പിടുന്നതിന് വേണ്ടി സമീപിച്ചെങ്കിലും നടന്നില്ല. മറ്റുള്ളവരുടെ റിപ്പോര്‍ട്ടില്‍ ഒപ്പിടുകയും ചെയ്തു. ഇതറിഞ്ഞ അനുജന്‍ സുഹൃത്തുക്കളോടും സഹോദരനോടും തനിക്ക് അവസാനമായി ലഭിക്കുന്ന പ്രമോഷനാണെന്നും അത് നിഷേധിക്കുന്ന പക്ഷം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞിരുന്നു. അതിനാല്‍ മാധവന്റെ മരണത്തിനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും നിജസ്ഥിതി അറിയാന്‍ ആതാത്പര്യമുണ്ടെന്നും ചേളന്‍ ആവശ്യപ്പെടുന്നു. മാധവനെ ദ്രോഹിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണമെന്നും ചേളന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha