ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളോട് ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് മന്ത്രി സ്മൃതി ഇറാനി പെരുമാറിയത്. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരുടെ കസേരകളില്‍ ഡമ്മികളെ ഇരുത്തിയെന്ന് പലരും പറയുന്നു. ഇതെല്ലാം ജനാധിപത്യവിരുദ്ധമാണെന്ന് മേജര്‍ രവി
ദേശീയ ചലച്ചിത്രപുരസ്‌ക്കാര വിതരണ ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളായ കലാകാരന്‍മാരോട് കേന്ദ്രവാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി കാണിച്ചത് വൃത്തികേടാണെന്ന് സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രപതിക്ക് ചടങ്ങില്‍ ഒരു മണിക്കൂറില്‍ അധികം പങ്കെടുക്കാനാവില്ലെന്ന് 15 ദിവസം മുമ്പ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയെ അറിയിച്ചിരുന്നു. അത് പുരസ്‌ക്കാര ജേതാക്കളെ അറിയിക്കണമായിരുന്നു. എന്നിട്ട് വൈസ്പ്രസിഡന്റിനെ കൊണ്ട് അവാര്‍ഡ് വിതരണം നടത്തിക്കണമായിരുന്നു മന്ത്രി സ്മൃതി ഇറാനി. അല്ലാതെ പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതി അവാര്‍ഡ് നല്‍കും ബാക്കിയുള്ളവര്‍ക്ക് ഞാന്‍ തരും. എന്ന് പറയാന്‍ സ്മൃതി ഇറാനിക്ക് അധികാരമില്ല. ജനാധിപത്യപരമായി അത് ശരിയല്ലെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.
പുരസ്‌ക്കാര ജേതാക്കളോട് സ്മൃതി ഇറാനി ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് പെരുമാറിയത്. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരുടെ കസേരകളില്‍ ഡമ്മികളെ ഇരുത്തിയെന്നും പലരും പറയുന്നു. ഇതൊന്നും ശരിയായ കാര്യമല്ല. ബി.ജെ.പി ഇത് സീരിയസായി കാണണം. അവാര്‍ഡ് ജേതാക്കളുടെ പ്രിവിലേജാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌ക്കാരം സ്വീകരിക്കുക എന്നത്. 50 ശതമാനം നികുതിയാണ് സിനിമാക്കാര്‍ നല്‍കുന്നത്. പലരുടെയും സിനിമകള്‍ ലാഭം കിട്ടിയതല്ല. അവര്‍ക്ക് ആകെ കിട്ടുന്നത് ഈ അംഗീകാരമാണ്. അത് പോലും നല്‍കാന്‍ കഴിയാത്ത രാഷ്ട്രപതി എന്തിനാണ്. അരോഗ്യസ്ഥിതി മോശമായതിനാല്‍ പ്രസിഡന്റിന് ഒരു മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കാനാവില്ലെന്ന് പറയുന്നു. അങ്ങനെയുള്ളവരെ എന്തിനാണ് പ്രസിഡന്റാക്കുന്നതെന്നും മേജര്‍ രവി ചോദിക്കുന്നു.
സ്മൃതി ഇറാനിയോ, ഏതെങ്കിലും മന്ത്രിമാരോ പറയുന്നത് കേട്ട് ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേട് ഇന്ത്യയിലെ ഒരു പൗരനുമില്ല. ഞാന്‍ മന്ത്രിയാണ് ഞാന്‍ പറയുന്നത് പോലെ കാര്യങ്ങള്‍ നടക്കും എന്ന ധിക്കാരവും ശരിയല്ല. ആരും അവാര്‍ഡ് നിരസിച്ചിട്ടില്ല. ചടങ്ങാണ് ബഹിഷ്‌ക്കരിച്ചത്. ചടങ്ങിനെത്തിയ പലരും സ്വന്തം ചെലവിലാണ് വീട്ടുകാരെ ഡല്‍ഹിയില്‍ എത്തിച്ചത്. അവരെ അപമാനിച്ചാണ് തിരിച്ചയച്ചതെന്നും മേജര്‍ രവി പറഞ്ഞു.
https://www.facebook.com/Malayalivartha