സി.ദിവാകരനും സി.എന്‍ ചന്ദ്രനും അടക്കം വീണ്ടും ഗ്രൂപ്പ് പോര് ഭീതിയില്‍, സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്ന് ഇരുവരെയും ഒഴിവാക്കാന്‍ കാനവും ടീമും കളിക്കുന്നെന്ന് ആക്ഷേപം
പാര്‍ട്ടി കോണ്‍ഗ്രസിലെ വെട്ടിനിരത്തല്‍ ഭീതിയില്‍ നിന്ന് സി.ദിവാകരനും കൂട്ടരും ഞെട്ടല്‍മാറും മുമ്പ് അടുത്ത ഏണി വരുന്നു. സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്നും സി.ദിവാകരനെ തുരത്തിയെറിയുമെന്ന് അറിയുന്നു. കാനം രാജേന്ദ്രനും സംഘവും ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം പതിനഞ്ചിനാണു നിര്‍വാഹകസമിതി തെരഞ്ഞെടുപ്പ്. ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കപ്പെട്ട സി. ദിവാകരനും സി.എന്‍. ചന്ദ്രനും അടങ്ങുന്നവരാണ് ഗ്രൂപ്പ് വൈരത്തിന്റെ ഇരയാകുമെന്ന അവസ്ഥയിലുള്ളത്. കൊല്ലത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലില്‍നിന്നുള്ള സി. ദിവാകരന്റെ പടിയിറക്കം അണികളെ പോലും ഞെട്ടിച്ചിരുന്നു.
കാനത്തിന്റെ ബദ്ധശത്രുവായ കെ.ഇ. ഇസ്മയിലിന്റെ വലംകയ്യായ സി.എന്‍. ചന്ദ്രനും കമലാ സദാനന്ദനും ഒഴിവാക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ച സംസ്ഥാന നിര്‍വാഹകസമിതി തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് അറിയുന്നത്. 21 അംഗ നിര്‍വാഹകസമിതിയെ സംസ്ഥാന കൗണ്‍സിലാണ് തെരഞ്ഞെടുക്കുക. നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍ 20% പേര്‍ ഒഴിയണമെന്നാണ് വ്യവസ്ഥ. ഇത് മറയാക്കിയായിരിക്കും വെട്ടിനിരത്തല്‍. നാലുപേരെങ്കിലും ഒഴിവാകും. സി. ദിവാകരനും സി.എന്‍. ചന്ദ്രനുമാണ് കാനം നോട്ടമിട്ടിരിക്കുന്ന പ്രധാന നേതാക്കള്‍. രണ്ട് പേരെയും നിലനിര്‍ത്തണമെന്ന് ഇസ്മയില്‍ വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. ഇതിന് മുന്‍കരതലായി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇസ്മയിലും കൂട്ടരും തേടിയേക്കും.
കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ വെളിയം രാജന്‍ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാകും. പുറത്താക്കുന്നവരില്‍ കൂടെയുള്ളവര്‍ ഇല്ലെന്ന് ഉറപ്പാക്കാനുള്ള കരുക്കള്‍ ഇസ്മയില്‍ വിഭാഗവും നീക്കുന്നുണ്ട്. ദേശീയ കൗണ്‍സിലിലെത്തിയ എന്‍.അനിരുദ്ധന്‍, പി.വസന്തം എന്നിവര്‍ നിര്‍വാഹക സമിതിയിലുണ്ടാകും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍ .അനില്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും തുടരുമെന്ന് അറിയുന്നു. പ്രകാശ്ബാബുവിനെ ഒഴിവാക്കാന്‍ കാനം മുമ്പേ ശ്രമം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha