വരാപ്പുഴ കസ്റ്റഡിമരണം സി.പി.എം പ്രദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് ബി.ജെ.പി
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി ആരോപിച്ചു. പൊലീസിനെ വെട്ടിലാക്കി രക്ഷപെടാനാണ് ഇപ്പോള്‍ സി.പി.എമ്മുകാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രാദേശിക നേതൃത്വം പൊലീസിനൊപ്പം നിന്നതും ഇതിന്റെ ഭാഗമായാണ്. പൊലീസ് ഇതുവരെ ആരോപിച്ച കുറ്റങ്ങള്‍ എല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് പുറത്ത് വരുന്ന വാര്‍ത്തകളെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ പ്രദേശത്ത് സി.പി.എമ്മിന് സ്വാധീനം കുറഞ്ഞിരുന്നു. ബി.ജെ.പിക്ക് പിന്തുണ കൂടുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് പ്രദേശത്തുള്ള ചെറുപ്പക്കാര്‍ക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചത്.
ഈ വക കാര്യങ്ങളെല്ലാം പൊലീസിന് മനസിലായിട്ടുണ്ട്. എന്നാല്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണം ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. വഴിതിരിച്ച് വിടാനുള്ള നീങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ചില പൊലീസുകാര്‍ തന്നെ പറയുന്നു. ദേവസ്വംപാടം മുമ്പു സി.പി.എം കോട്ടയായിരുന്നു. ശ്രീജിത്ത് ഉള്‍പ്പടെയുള്ള യുവാക്കള്‍ യുവമോര്‍ച്ചയില്‍ ചേര്‍ന്നതോടെ സി.പി.എമ്മിന്റെ പ്രഭ മങ്ങി. തുടര്‍ന്നാണ് വാസുദേവനെ മര്‍ദ്ദിച്ച കേസില്‍ ശ്രീജിത്തിനെയും അനുജന്‍ സജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. സംഘപരിവാറിന്റെ സ്വാധീനം തടയാന്‍ സി.പി.എം. നടത്തിയ നീക്കമാണു ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കലാശിച്ചത്.
ശ്രീജിത്തിനെ ആളുമാറി പിടികൂടിയതാണെങ്കില്‍ അനുജന്‍ സജിത്തിനെ എന്തിനു കസ്റ്റഡിയിലെടുത്തെന്ന ചോദ്യത്തിനു പോലീസിന് ഉത്തരമില്ല. ഏപ്രില്‍ ആറിനാണു പ്രാദേശിക തര്‍ക്കങ്ങളേത്തുടര്‍ന്ന് കുറേ പേര്‍ വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമിച്ചത്. പിന്നീട് വാസുദേവന്‍ ആത്മഹത്യചെയ്തു. ഇത് മുതലാക്കി ശ്രീജിത്ത് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. സി.പി.എം. അനുഭാവിയായിരുന്ന വാസുദേവനെ മര്‍ദ്ദിച്ച കൂട്ടത്തില്‍ ഒരു ശ്രീജിത്തുണ്ടെന്ന് മകന്‍ മൊഴി നല്‍കിയിരുന്നു. അത് മുതലെടുത്താണ് സി.പി.എം പ്രാദേശിക നേതൃത്വം വൈരാഗ്യം തീര്‍ത്തതെന്ന് ബി.ജെ.പി ആരോപിച്ചു.
https://www.facebook.com/Malayalivartha