നടുറോഡില്‍ വെച്ച് എസ്.ഐ യുവാവിനെ തല്ലുന്നു, എന്താണ് കാരണമെന്ന് അറിയില്ല. ഇത്രയുമൊക്കെ നാറിയിട്ടും മാറില്ല എന്ന ധിക്കാരപരമായ സമീപനമാണ് ചില പൊലീസുകാര്‍ സ്വീകരിക്കുന്നത്
കസ്റ്റഡിമരണങ്ങള്‍ക്കും പൊലീസ് അതിക്രമങ്ങള്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മിഷനും രംഗത്ത് വന്നെങ്കിലും മാറില്ലെന്ന നിലപാടിലാണ് ചില ഉദ്യോഗസ്ഥര്‍. എറണാകുളം രാമമംഗലം സ്‌റ്റേഷനിലെ എസ് ഐ ഒരു ചെറുപ്പക്കാരന്റെ കരണത്തടിക്കുന്ന ദ്രശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വയറലായിട്ടുണ്ട്. അത് മതി പൊലീസിന്റെ ജനാധിപത്യബോധം മനസിലാക്കാന്‍. ഒരു ചെറുപ്പക്കാരനെ റോഡില്‍ വെച്ച് പരസ്യമായി മര്‍ദ്ദിക്കുകയാണ് എസ്.ഐ. അയാള്‍ ചെയ്ത് കുറ്റം എന്താണെന്ന് അറിയില്ല ., എന്നാലും ഒരാളെ കരണത്തടിച്ച് വീര്യം കാണിക്കാന്‍ പൊലീസിന് ആരാണ് അനുവാദം കൊടുത്തതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഒരു സം ഘം പോലിസുകാരുടെ നടുവില്‍ വച്ചാണ് എസ് ഐ ചെറുപ്പക്കാരനെ മര്‍ദ്ദിക്കുന്നത്. ചില പൊലീസുകാര്‍ എസ്.ഐയെ തടയാന്‍ ശ്രമിക്കുന്നുണ്ട്. വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എസ്.ഐയും സി.ഐയും അറസ്റ്റിലായിരുന്നു. എസ്.പി എ.വി ജോര്‍ജ്ജിനെ കേസില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. എസ്.പിയെ സ്ഥലം മാറ്റിക്കഴിഞ്ഞു. പിന്നാലെ സസ്‌പെന്‍ഷനും ഉണ്ടെന്ന് അറിയുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംസ്ഥാനത്ത് നടക്കുമ്പോഴും തങ്ങള്‍ മാറില്ല എന്ന വാശിയിലാണ് ഒരു കൂട്ടം പൊലീസുകാര്‍. ഇക്കാര്യം രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.
പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് യാത്രികന്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് പിന്തുടരുകയും ബൈക്കിലുള്ളയാള്‍ വേഗത്തില്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ച മുമ്പ് ആലപ്പുഴയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ഇത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വലിയ ചര്‍ച്ചയാക്കിയിരുന്നു. തുടര്‍ന്ന് പെറ്റിക്കേസുകള്‍ മാന്യമായി കൈകാര്യം ചെയ്യണമെന്ന് ആഭ്യന്തരവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാലിതൊന്നും പാലിക്കാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല.
https://www.facebook.com/Malayalivartha