സി.ഐ.ടി.യു പ്രവര്‍ത്തകനായ അനുജനെതിരെ പോസ്‌ക്കോ നിയമപ്രകാരം എടുത്ത കേസില്‍ നിന്ന് പിന്‍മാറണമെന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ആവശ്യം നിരാകരിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സംഭവത്തില്‍ വധശ്രമക്കേസ് എടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍
കോടഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ യുവതിയെ മര്‍ദ്ദിച്ച് ഗര്‍ഭം അലസിപ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കാന്‍ ദേശീയ ന്യൂനപക്ഷകമ്മിഷന്‍ ഉത്തരവിട്ടു. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഇന്നു കമ്മിഷനു മുമ്പാകെ ഹാജരായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെയും സി.ഐ.ടി.യു പ്രവര്‍ത്തകനായ അനുജന്റെയും ഭീഷണി കാരണം യുവതി ജ്യോത്സനയും ഭര്‍ത്താവ് സിബിയും 20 കിലോമീറ്റര്‍ അകലെയുള്ള കോടഞ്ചേരിയിലേക്ക് താമസം മാറിയിട്ടും ഭീഷണി തുടരുകയാണ്. സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജ്യോത്സനയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പോസ്‌ക്കോ നിയമപ്രകാരം കേസ് എടുത്തിരുന്നു. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഭീഷണിയും വീടാക്രമണവും നിരന്തരമായതിനെ തുടര്‍ന്നാണ് ദേശീയ ന്യൂനപക്ഷ കമ്മിഷനെ ഇവര്‍ സമീപിച്ചത്.
ജനുവരി 28നു യുവതിക്കു നേരെ നടന്ന ആക്രമണത്തില്‍ ചവിട്ടേറ്റാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് സ്‌റ്റേഷനു മുന്നില്‍ ജ്യോത്സനയും കുടുംബം കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. അക്രമത്തിനിടെ അടിവയറ്റിന് ചവിട്ടേറ്റാണ് ജ്യോത്സനയ്ക്ക് വയറ്റിലുണ്ടായിരുന്ന നാല് മാസം പ്രായമുളള കുഞ്ഞിനെ നഷ്ടമായത്. ബ്ലീഡിംഗിനൊടുവില്‍ കുട്ടി മരണപ്പെടുകയായിരുന്നു.
സി.പി.എം നേതാക്കളുടെ ഭീഷണി കാരണം ജ്യോത്സനയും കുടുംബവും കോടഞ്ചേരിയിയില്‍ നിന്നും താമസം മാറിയിരിക്കുകയാണ്. താമരശേരിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കട്ടിപ്പാറയിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ രണ്ട് മുറികള്‍ മാത്രമുളള വീട്ടില്‍ മക്കളെയും കൊണ്ട് ജ്യോത്സനയും ഭര്‍ത്താവ് സിബിയും കഴിയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുളളതിനാല്‍ ഈ വീട്ടിലെ സുരക്ഷ ഇരുവരുടെയും മുഖത്ത് ആശങ്കയായി പ്രകടമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറാനുളള തയ്യാറെടുപ്പിലാണ്് ഇവര്‍. മര്‍ദ്ദനത്തില്‍ നിന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ജ്യോത്സന ഇനിയും മുക്തമായിട്ടില്ല. കൈയ്ക്കും കാലിനും സ്വാധീനക്കുറവുണ്ട്.
സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം ജ്യോത്സനയുടെ അമ്മയ്ക്ക് പോലും അവര്‍ക്കൊപ്പം നില്‍ക്കാനാകാത്ത സ്ഥിതിയാണ്. ഇളയ കുട്ടിയെ എടുക്കാന്‍ പോലുമാകാത്ത രീതിയില്‍ ജ്യോത്സനയുടെ ആരോഗ്യം മോശമായി. പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കാന്‍ ജ്യോത്സ്‌നയ്ക്ക് മികച്ച ചികിത്സ ആവശ്യമാണ്. എന്നാല്‍ ഈ സ്ഥിതിയില്‍ കുട്ടികള്‍ക്ക് പട്ടിണി കൂടാതെ കഴിയാന്‍ ഇവര്‍ പാടുപെടുന്നു. എറണാകുളത്ത് ഒരു സ്വകാര്യ കമ്പിനിയിലാണ് സിബിക്ക് ജോലി . പക്ഷെ ഈ പ്രശ്‌നങ്ങള്‍ തുടങ്ങിയതില്‍ പിന്നെ കുടുംബത്തിന്റെ സുരക്ഷയില്‍ പേടിയുളളതുകൊണ്ട് ഇവരെ തനിച്ചാക്കി ജോലിക്ക് പോകാനും സിബിക്ക് കഴിയുന്നില്ല. ഭൂമിതര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ജ്യോത്സനയും സിബിയും പറയുന്നു.
കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ ഫെബ്രുവരി 20 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ല. പോക്‌സോ പോലുളള ഗൗരവമായ വകുപ്പുകള്‍ ചുമത്തിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണ്. സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ പൊലീസുകാര്‍ പരിഹസിക്കുകയാണന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha