കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉമ്മന്‍ചാണ്ടിയും കെ.സിയും പി.സിയും ബാംഗ്ലൂരിലും മൈസുരിലും സജീവമായപ്പോള്‍ ബി.ജെ.പി സരിതയെ കളത്തിലിറക്കാന്‍ നോക്കി, പണി പാളുമെന്ന് ഉറപ്പായ സരിത ഡല്‍ഹിക്ക് പറന്നു
കര്‍ണാടക തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്ന ബി.ജെ.പി അറ്റകൈ പ്രയോഗത്തിന്റെ ഭാഗമായി സോളാര്‍ നായിക സരിത നായരെ കളത്തിലിറക്കിയെങ്കിലും പാളി. കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് വാര്‍റൂം നിയന്ത്രിക്കുന്ന ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവരെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ത്താസമ്മേളനം നടത്താന്‍ സരിത തീരുമാനിച്ചതെന്ന് അറിയുന്നു. ബി.ജെ.പി കേരളഘടകത്തിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നും അറിയുന്നു. വാര്‍ത്താസമ്മേളനത്തിന് അല്‍പസമയം മുമ്പ് പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.
അതേസമയം താന്‍ ബിസിനസ് ആവശ്യത്തിനാണ് ബാംഗ്ലൂരില്‍ എത്തിയതെന്ന് സരിത പറഞ്ഞു. പൊലീസ് തടഞ്ഞിട്ടില്ല. വാര്‍ത്താസമ്മേളനം നടത്താന്‍ വിലക്കില്ല. സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്താണ് പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പൊതുചര്‍ച്ചകള്‍ പാടില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ട്. അതിനാല്‍ 'വാര്‍ത്താ സമ്മേളനത്തിന്റെ പേരില്‍ നിയമലംഘനം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക പൊലീസ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ പോലെയല്ല കര്‍ണാടകമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും സരിതയോട് സൂചന നല്‍കി.
കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാലാണ് പൊലീസ് സരിതയെ തടഞ്ഞതെന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനം നടത്താനിരുന്ന ഹോട്ടലിന്റെ മാനേജരെയും ഉടമയെയും കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഗതി പാളുമെന്ന് മനസിലാക്കിയ സരിത വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു ഡല്‍ഹിയ്ക്ക പറന്നു. താന്‍ കോണ്‍ഗ്രസിന് എതിരാണെങ്കിലും ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും സരിത അറിയിച്ചു. മലയാളികള്‍ ഏറെ താമസിക്കുന്ന സ്ഥലമാണ് ബാംഗ്ലൂരും മൈസൂരും. അവര്‍ക്കിടയിലാണ് ഉമ്മന്‍ചാണ്ടിയും മറ്റും കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നത്. ഇതെല്ലാം കണ്ടാണ് സരിതയെ ഇറക്കാന്‍ അവിടെ പ്രചരണത്തിനെത്തിയ മലയാളികളായ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha