സഹോദര സ്‌നേഹത്തോടെ പെരുമാറുന്ന യേശുദാസിനെ അപകീര്‍ത്തിപ്പെടുത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ മനസാ വാചാ കര്‍മണാ അറിഞ്ഞിട്ടില്ലെന്ന് ഉണ്ണിമേനോന്‍
യേശുദാസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന ചിലര്‍ തന്നെയും അക്കൂട്ടത്തില്‍ വലിച്ചിഴച്ചെന്ന് ഗായകന്‍ ഉണ്ണിമേനോന്‍. ഇതേ തുടര്‍ന്ന് അദ്ദേഹം ഫെയിസ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളൊന്നും യേശുദാസിനെ പോലൊരു പ്രതിഭാസത്തെ സ്പര്‍ശിക്കുക പോലുമില്ലെന്ന് എനിക്കറിയാം. അതിനെല്ലാം മുകളിലാണ് സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്ഥാനം. മനസാ വാചാ കര്‍മണാ താന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു അനാവശ്യ വിവാദത്തിലേക്ക് ദാസേട്ടന്റെ പേര് ഇനിയും വലിച്ചിഴക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നും ഉണ്ണുമേനോന്‍ പറയുന്നു.
ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം....
ഞാന്‍ പാടിയ ഭഭതൊഴുതു മടങ്ങും'' എന്ന പാട്ട് 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടതായും ആ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നും അഭിമുഖം നല്‍കിയ ആള്‍ പറയുന്നു. തികച്ചും വസ്തുതാവിരുദ്ധമാണ് ആ പരാമര്‍ശം. ഞാന്‍ അറിയുന്നിടത്തോളം എന്റെ പാട്ട് ആ വര്‍ഷം അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. ദാസേട്ടന്‍ പാടിയ ഭഭസ്വന്തം ശാരിക'' യിലെ ഈ മരുഭൂവില്‍ (സംഗീതം: കണ്ണൂര്‍ രാജന്‍) എന്ന ഗാനത്തിനായിരുന്നു ആ വര്‍ഷത്തെ അവാര്‍ഡ്. ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ ഭഭവെളിപ്പെടുത്ത''ലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തം. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ളൂ. അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിര്‍ഭാഗ്യകരം.
എന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാള്‍ ഉണ്ടാവില്ല. ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉള്‍ക്കൊണ്ടും വളര്‍ന്ന ബാല്യമാണ് എന്റേത്. സഹോദര നിര്‍വിശേഷമായ സ്‌നേഹത്തോടെയേ അദ്ദേഹം എന്നോട് എന്നും പെരുമാറിയിട്ടുള്ളൂ. എന്റെ ജീവിതത്തിന്റെ ഓരോ നിര്‍ണായക ഘട്ടത്തിലും ദാസേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986 ല്‍ ആലാപ് എന്ന പേരില്‍ ഞാന്‍ തുടങ്ങിയ സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്യാന്‍ അന്നത്തെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് എത്തിച്ചേര്‍ന്നത് ദാസേട്ടനാണ്. സംഗീത ജീവിതത്തില്‍ എന്റെ മുപ്പത്തിമൂന്നാം വാര്‍ഷികം പാലക്കാട്ട് വെച്ച് സ്വരലയ ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണവും സസന്തോഷം സ്വീകരിച്ചു അദ്ദേഹം. ആ അവസരങ്ങളിലെല്ലാം അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ നന്മ നിറഞ്ഞ വാക്കുകള്‍ നന്ദിപൂര്‍വമല്ലാതെ ഓര്‍ക്കാതെ വയ്യ. എന്റെ ജീവിതത്തിലെ എത്രയോ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ക്ക് സുഗന്ധമേകിയത് ആ ഗന്ധര്‍വ സാന്നിധ്യമാണ്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ സൗഹൃദത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്ന് എന്റെ പ്രിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്. ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും അത്.
https://www.facebook.com/Malayalivartha