തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഗായകന്‍ ജി.വേണുഗോപാല്‍ ആര്‍.എസ്.എസില്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്ന, ഗായകന്‍ ജി. വേണുഗോപാല്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നു. ആര്‍.എസ്.എസുമായി അടുക്കാന്‍ വൈകിയെന്ന് അദ്ദേഹം പറഞ്ഞു. പാറശാല സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആര്‍.എസ്.എസ് പ്രഥമ വര്‍ഷ സംഘശിഷാവര്‍ഗിന്റെ സമാപനപരിപാടിയില്‍ വേണുഗോപാലായിരുന്നു അധ്യക്ഷന്‍. സംഘശിഷാവര്‍ഗ് ശരീരത്തെ മുഴുവന്‍ വഴക്കിയെടുത്ത് മനസിന് അച്ചടക്കം ഉണ്ടാക്കുന്നെന്നും അച്ചടക്കമുള്ളയാളിനേ നല്ലത് ചെയ്യാനാകൂ എന്നും വേണുഗോപാല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാര്‍ബണ്‍ വജ്രമാകുന്നത് പോലെ ഓരോ സ്വയം സേവകനും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകണമെന്നും വേണുഗോപാല്‍ ആഹ്വാനം ചെയ്തു.
യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ യുവജനോത്സവങ്ങളിലെ നിറസാനിധ്യമായിരുന്നു വേണുഗോപാല്‍. എസ്.എഫ്.ഐക്കാരയിരുന്ന വേണുഗോപാലിനെ എം.ജി യൂണിവേഴ്‌സിറ്റിയിലടക്കം ജഡ്ജായി വിട്ടിട്ടുണ്ട്. ഗായകനായ ശേഷവും സി.പി.എമ്മുമായി സഹകരിച്ച് വന്നിരുന്നയാളാണ് വേണുഗോപാല്‍. പക്ഷെ, ഇപ്പോഴദ്ദേഹം മാറിച്ചിന്തിച്ചു. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇത് വേണുഗോപാലിനൊപ്പം എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ച പല സി.പി.എം നേതാക്കളെയും ഞെട്ടിച്ചിട്ടുണ്ട്. ഉണരുമീ... ഗാനം , ചന്ദനമണിവാതില്‍ പാതി ചാരി..., ഏതോ വാര്‍മുകിലിന്‍..., ആകാശഗോപൂരം... തുടങ്ങിയ ഹിറ്റ് പാട്ടുകളിലൂടെ വേണുഗോപാല്‍ ഇന്നും മലയാളികളുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നു.
https://www.facebook.com/Malayalivartha