സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി പിന്മാറി... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍
മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും മുന്‍ സ്പീക്കറുമായിരുന്ന കെ.ആര്‍.രമേഷ് കുമാറിനെ കര്‍ണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ബി.ജെ.പി നേതാവ് എസ്. സുരേഷ് കുമാര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പത്രിക പിന്‍വലിച്ചു. ഇതോടെ മത്സരമില്ലാതെയാണ് രമേഷ് കുമാറിനെ തിരഞ്ഞെടുത്തത്.
എച്ച്. ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അല്‍പ സമയത്തിനകം വിധാന്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടും. മുന്നണി ദുര്‍ബലമാക്കാനുള്ള ബി.ജെ.പി ശ്രമത്തെ പ്രതിരോധിച്ച് ഒന്‍പത് ദിവസങ്ങളായി ബംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ ഇന്ന് പതിനൊന്ന് മണിയോടെ മൂന്ന് ബസുകളിലായാണ് സഭയിലെത്തിയത്.
യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം കണ്ടെത്താനാകാതെ രാജിവച്ചതിനെ തുടര്‍ന്ന് 17നാണ് ഗവര്‍ണര്‍ വാജുഭായ് വാല കുമാരസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.
https://www.facebook.com/Malayalivartha