വിവാദ ഐ.പി.എസ് ഓഫീസര്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു; ഭാര്യയുടെ സ്വത്തിന്റെ പകുതി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു
അഴിമതിക്കെതിരെ പടവാളോങ്ങി, അവസാനം പണികിട്ടിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എറണാകുളം കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ഭാര്യയുടെ സ്വത്തിന്റെ പകുതി തനിക്ക് വേണമെന്ന് ഇദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടതാണ് ഏറ്റവും വലിയ കൗതുകം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും പിണറായി വിജയന്‍ സര്‍ക്കാരിനും ഏറെ തലവേദനകള്‍ സൃഷ്ടിച്ച ഉദ്യോഗസ്ഥന്‍ എന്തിനാണ് ഭാര്യയുടെ സ്വത്തിന്റെ പകുതി ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. പരസ്പ്പര സമ്മതത്തോടെയാണ് ഉദ്യോഗസ്ഥനും ഭാര്യയും ഹര്‍ജികള്‍ നല്‍കിയത്. അടുത്ത മാസം 11ന് കേസ് പരിഗണിക്കും.
സ്വത്തിന്റെ പകുതി വേണമെന്ന വാദം ഭാര്യ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് അറിയുന്നു. കാരണം അത് അസാധാരണ നടപടിയാണ്. അതേസമയം ഇദ്ദേഹം ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നെന്നും അവ തിരികെ ലഭിക്കാനാണ് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് അറിയുന്നു. പക്ഷെ, കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് സൂചന. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും മറ്റും ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്. അഴിമതി തുടച്ച് നീക്കുന്നതിന് ജഡ്ജിമാര്‍ക്കെതിരെ വരെ പരാതി നല്‍കി ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അതിനെതിരെ ജഡ്ജിമാര്‍ നടപടിക്കൊരുങ്ങിയെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് ഇദ്ദേഹത്തിന് അനുകൂലവിധി ഉണ്ടായി.
്അഴിമതി കാന്‍സര്‍ പോലെ സമൂഹത്തെ കാര്‍ന്ന് തിന്നുകയാണെന്ന് പ്രഖ്യാപിച്ച ഇദ്ദേഹം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒരു മന്ത്രിയുടെ കസേര തെറിപ്പിക്കാനും ഇടപെട്ടു. പിന്നീട് വിജിലന്‍സ് തന്നെ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. മാധ്യമ പ്രസ്താവനകളും സാമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും കൊണ്ട് ഉദ്യോഗസ്ഥന്‍ താരമായിമാറിയിരുന്നു. ശ്രദ്ധേയമായി. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന ഇദ്ദേഹം നടപടികളില്‍ നിന്ന് രക്ഷപെടാനായി സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇദ്ദേഹം മുമ്പ് നല്‍കിയ സ്വത്ത് വിവരം അപൂര്‍ണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ 50 ഏക്കര്‍ ഭൂമി ഭാര്യയുടെ പേരിലാണെന്ന് കാണിച്ചിരുന്നതെങ്കിലും രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേരായിരുന്നു. കര്‍ണാടകയിലെ 151 ഏക്കര്‍ ഭൂമി വനമാണെന്നു ചൂണ്ടിക്കാട്ടി അവിടുത്തെ വനംവകുപ്പ് ഏറ്റെടുത്തതും വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha