കെവിനെ തട്ടിക്കൊണ്ട് പോകാന്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ കോഴ വാങ്ങയെന്ന വെളിപ്പെടുത്തല്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നിറംകെടുത്തി
കോട്ടയത്ത് നവവരന്‍ കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ച. മാത്രമല്ല പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.ഐ ഷിബു അടക്കമുള്ള പൊലീസുകാര്‍ സ്വീകരിച്ചത്. കെവിനെയും ബന്ധു അനീഷിനെയുമാണ് കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള 12 അംഗ സംഘം ഞായറാഴ്ച പുലര്‍ച്ചെ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയത്. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധു ബാബു നീനുവിന്റെ വീട്ടുകാരോട് പറഞ്ഞെങ്കിലും തിരിച്ച് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. എസ്.ഐക്ക് പതിനായിരവും പൊലീസുകാര്‍ക്ക് അയ്യായിരവും വീതം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു.
തുടര്‍ന്നാണ് നീനയും കെവിന്റെ വീട്ടുകാരും പുലര്‍ച്ചെ ആറിന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് പൊലീസുകാരെല്ലാം അവിടെ ഡ്യൂട്ടിയിലാണെന്നും ഇപ്പോഴൊന്നും ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. കോട്ടയത്തെ ചില പ്രാദേശിക സി.പി.എം നേതാക്കള്‍ക്ക് ഇടപെട്ടതിനാലാണ് എസ്.ഐ ഉള്‍പ്പെടയുള്ളവര്‍ കേസെടുക്കാന്‍ വൈകിയതെന്ന് സ്ഥലം എം.എല്‍.എയും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തിയത് തങ്ങളുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അറിവോടെയാണ് തട്ടിക്കൊണ്ട് പോകല്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ന്നിബഹാന്‍ ആരോപിച്ചു. എസ്.ഐയെ സസ്‌പെന്റ് ചെയ്തത് കൊണ്ടോ, എസ്.പിയെ മാറ്റിനിര്‍ത്തിയത് കൊണ്ടോ പൊലീസിന്റെ ക്രൂരത അവസാനിക്കില്ലെന്നും ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധത്തിന് നേതൃത്വം നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുമായി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഫോണില്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha