മുമ്പ് നീനുവിന്റെ സുഹൃത്തിനെ സാനുവും പിതാവും വീട് കയറി ഭീഷണിപ്പെടുത്തിയിരുന്നു, പിന്നീടയാള്‍ ആ വഴിക്ക് വന്നിട്ടില്ല. കെവിനെയും അതുപോലെ ഭീഷണിപ്പെടുത്തി നീനുവിനെ മടക്കി കൊണ്ടുവരാമെന്ന് ചാക്കോയും മകനും കരുതി
കെവിനെ തട്ടിക്കൊണ്ട് പോയത് കൊല്ലാനായിരുന്നില്ലെന്നും ബന്ധുക്കളോട് വിലപേശി നീനുവിനെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാനായിരുന്നെന്നും പ്രധാനപ്രതി സാനു ചാക്കോയും പിതാവ് ചാക്കോയും പൊലീസിന് മൊഴി നല്‍കി. അതിനാലാണ് പൊലീസിന് കൈക്കൂലി നല്‍കി തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. എന്നാല്‍ മരണത്തിലേക്ക് നയിച്ചത് പ്രതികളുടെ ഇടപെടലാണ്. അതിനാലാണ് കൊലക്കുറ്റം ഐ.ജി വിജയ് സാഖറെ കുലക്കുറ്റം ചുമത്തിയത്. ഷാനുവിനും പിതാവിനും ഒപ്പം മറ്റൊരു പ്രതിയായ മനുവിനെയും കോട്ടയത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
തട്ടിക്കൊണ്ട് പോവുകമാത്രമാണെന്നും കൊല്ലാന്‍ ഉദ്ദേശമില്ലെന്നും തന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ എന്നും ഷാനുചാക്കോ എ.എസ്.ഐ സണ്ണിയോട് ഫോണിലൂടെ പറയുന്നതില്‍ നിന്ന് ഇത് വ്യക്തമാണ്. എന്നാല്‍ വാഹനത്തിലിട്ട് നാല് മണിക്കൂറിലധികം ക്രൂരമായി മര്‍ദ്ദിച്ചത് കെവിനെ അവശനാക്കിയിരുന്നു. ഓടിരക്ഷപെട്ട കെവിന്‍ തോട്ടില്‍ വീണാകാം മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിലയിരുത്തല്‍. വെള്ളത്തില്‍ 22 മണിക്കൂറോളം മൃതദേഹം കിടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ അന്തിമമായ നിഗമനത്തിലെത്താനാവൂ.
നീനുവിന്റെ ഒരു സുഹൃത്തിനെ ചാക്കോയും സാനുവും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് ഓടി രക്ഷപെട്ട സുഹൃത്ത് പിന്നീട് നീനുവിനെ കാണാന്‍ ശ്രമിച്ചില്ല. അതേ പോലെ കെവിനെയും ഭീഷണിപ്പെടുത്തി നീനുവിനെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാം എന്നാണ് ചാക്കോയും മകനും ഉദ്ദേശിച്ചത്. അതിനാണ് ഗള്‍ഫില്‍ നിന്ന് സാനു പെട്ടെന്ന് എത്തിയത്. പക്ഷെ, കാര്യങ്ങള്‍ കൈവിട്ട് പോയി. നിയാസും ഇഷാനും അടക്കമുള്ളവര്‍ കെവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha