67,303 വോട്ടും 20,956 ഭൂരിപക്ഷവും നേടി ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ചെങ്കൊടി പാറിച്ചു... യു.ഡി.എഫും ബി.ജെ.പിയും തകര്‍ന്നടിഞ്ഞു. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി
പിണറായി സര്‍ക്കാരിന് കരുത്തായി ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. ഇത് എല്‍.ഡി.എഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചു. സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46,347263 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് ഇത്തവണ 35,270 449 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്.
ചെങ്ങന്നൂരില്‍ ചെറുപ്പം മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്ന സജിചെറിയാന് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യക്തമായ സ്വാധീനം ഉറപ്പാക്കാനായി. യു.ഡി.എഫ് വര്‍ഷങ്ങളായി സ്വാധീനം ഉറപ്പിച്ചിരുന്ന പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ വലിയ ലീഡ് നിലനിര്‍ത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ പോലും യു.ഡി.എഫിന് ലീഗ് നേടാനായില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ പഞ്ചായത്തായ പുലിയൂരില്‍ പോലും അദ്ദേഹത്തിന് ലീഡ് നേടാനായില്ല. സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കാന്‍ യു.ഡി.എഫിനായില്ല. വരാപ്പുഴ കസ്റ്റഡിമരണം അടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. പാളയത്തില്‍ പടയുണ്ടായിരുന്നു എന്നത് വ്യക്തമാണ്.
എല്ലാ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ തവണ വിഷ്ണുനാഥിന് കിട്ടിയതിനേക്കാള്‍ വോട്ട് ഡി.വിജയകുമാറിന് കിട്ടിയിട്ടുണ്ട്. പക്ഷെ, കഴിഞ്ഞതവണത്തേക്കാള്‍ വോട്ടര്‍മാരുടെ എണ്ണവും കൂടിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം പ്രവര്‍ത്തകന്‍ കൂടിയായ ഡി.വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി ആര്‍.എസ്.എസിന്റെ ആളാണെന്ന് എല്‍.ഡി.എഫ് പ്രചരണം നടത്തി. ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ അത് വിജയിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പത്ത് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും അടങ്ങിയ മണ്ഡലത്തില്‍ യു.ഡി.എഫ് സ്വാധീനമുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറ്റം കണ്ടതോടെ വിജയം സജി ചെറിയാന്‍ ഉറപ്പിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം രാവിലെ വ്യക്തമാക്കുകയും ചെയ്തു. മലപ്പുറം ലോകസഭ, വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ വീറുറ്റ രാഷ്ട്രീയ പോരാട്ടം നടന്ന ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിനും ഇടത് മുന്നണിക്കും ഒപ്പമായി. ദേശീയതലത്തില്‍ രൂപപ്പെട്ട വര്‍ഗീയതയും ഇന്ധനവില വര്‍ദ്ധനയും ബി.ജെ.പിക്ക് തിരിച്ചടിയായി.
https://www.facebook.com/Malayalivartha