മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരേണ്ടിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 22 സീറ്റിലേക്ക് ഒതുങ്ങാന്‍ കാരണം ബാറുകള്‍ പൂട്ടിയത് കൊണ്ടാണ്. ഇതിനെല്ലാം കാരണക്കാരന്‍ സുധീരനാണെന്ന് കെ.സുധാകരന്റെ അനുയായി
രാജസഭാ സീറ്റ് വിവാദത്തിന്റെ മറവില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ വി എം സുധീരനെക്കുറിച്ച് കെ. സുധാകരന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനൂപ് ദാസ് നടത്തിയ ചില വസ്തു നിഷ്ഠമായ വിലയിരുത്തലുകള്‍ വിവാദമാകുന്നു.
പണ്ട് കരുണാകരനെ സ്പീക്കര്‍ പദവിയില്‍ ഇരുന്നു കൊണ്ട് വെള്ളം കുടിപ്പിച്ചയാളെന്ന നിലയിലാണ് വി.എം സുധീരന്‍ പ്രശസ്തനായതെന്ന് പറഞ്ഞാണ് അനൂപിന്റെ പോസ്റ്റ് തുടങ്ങുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിക്ക് സുധീരനെ വലിയ കാര്യമായിരുന്നു. അത് പിന്നെ അങ്ങനെ തന്നെ ആവണല്ലോ!!! പക്ഷെ കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കെപിസിസി പ്രസിഡന്റ് ആയി സുധീരന്‍ വരുന്നതിനെ എതിര്‍ത്തതും ഉമ്മന്‍ ചാണ്ടിയാണ്.
55 വയസ്സ് വരെ സുധീരന്‍ മദ്യപാനിയായിരുന്നു. പിന്നീട് ആ ശീലം ഉപേക്ഷിച്ചു. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്റെ ഏറ്റവും കടുത്ത തീരുമാനമായിരുന്നു മദ്യ നിരോധനം. അതുകൊണ്ടുണ്ടായ ലാഭം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരേണ്ടിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി 22 സീറ്റിലേക്ക് ഒതുങ്ങി. പോരാത്തതിന് പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കെ ബാബു സ്വരാജിനോട് തോറ്റതില്‍ ഏറ്റവും വലിയ പങ്കു സുധീരന്റേതാണ്.
ഗ്രൂപ്പില്ലാതാക്കാനെന്ന പേരില്‍ വന്നിട്ടു പാര്‍ട്ടിയെ ഇന്നീ കാണുന്ന നിലയിലേക്ക് (പടുകുഴിയിലേക്ക് ) എത്തിച്ചതില്‍ 90% പങ്കും സുധീരനാണ്. നിയമസഭ ഇലക്ഷന് തോറ്റു തുന്നം പാടിയതിനു ശേഷം, എംഎം ഹസന്‍ മാധ്യമങ്ങളുടെ മുന്നില്‍ തന്നെ പരസ്യമായി കുറ്റപെടുത്തുന്നെന്ന് വിലപിച്ചയാളാണ്, ഇന്ന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെയും മാണിയെയും പരസ്യമായി തെറി വിളിക്കുന്നത്. ഇന്നുവരെ സുധീരന്‍ കമ്മ്യൂണിസ്‌റുകാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം.
37 വെട്ട് വെട്ടി ഒരു കോണ്‍ഗ്രസ്സുകാരനെ കൊന്നപ്പോള്‍, ഒരു സമരം നടത്താന്‍ പോലും നേതൃത്വം കൊടുക്കാതിരുന്ന ആളാണ് സുധീരന്‍. സുധീരന്‍ സംസാരിച്ചതൊക്കെയും കോണ്‍ഗ്രസ്സിനെതിരായി മാത്രമാണ്. അതാണ് അയാളെ കമ്മ്യൂണിസ്റ്റുകാര്‍ക് സ്വീകാര്യനാക്കുന്നത്. കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് മേല്‍ കുതിര കയറിയാല്‍ അടി കിട്ടില്ലെന്ന ഉറപ്പ് സുധീരനുണ്ട്. ആദര്‍ശമെന്ന പൊയ് മേലങ്കിയണിഞ്ഞു പാര്‍ട്ടിയെ ഇല്ലാതാക്കിയതില്‍ ഒന്നാം സ്ഥാനത്തുള്ള വ്യക്തിയാണ് സുധീരന്‍. അല്ലെന്നു പറയുന്നത് വഞ്ചനാപരമാണ്. അതുകൊണ്ട് ഇന്നത്തെ സുധീര വാക്യങ്ങള്‍ കേട്ടു കയ്യടിക്കുന്നവര്‍ ചിന്തിക്കുക- എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha