കെവിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ
ദുരഭിമാനക്കൊലയ്ക്കിരയായി കൊല്ലപ്പെട്ട കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന് പഠനത്തിനുള്ള സഹായവും നൽകാൻ തീരുമാനിച്ചു.
https://www.facebook.com/Malayalivartha