വയനാട് ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ; വാഹനങ്ങൾ പോലീസ് തടയുന്നു ; വൈത്തിരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു
വയനാട് ചുരത്തിൽ വീണ്ടും മലവെള്ളപാച്ചിൽ. വൈത്തിരിയിൽ നിന്ന് കൽപറ്റയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വടക്കൻ കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് കോഴിക്കോടിന്റെ കിഴക്കൻ മേഖലകളിൽ താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടിയത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമൽ ഭാഗങ്ങളിലും ഉരുൾപൊട്ടി.
താമരശേരിയില്‍ ഉരുല്‍പൊട്ടലില്‍ ഒരുകുട്ടി മരിച്ചു. അബ്‌ദുള്‍ സലീമിന്റെ മകള്‍ ഒന്‍പതുവയസ്സുകാരി ദില്‍നയാണ് മരണപ്പെട്ടത്. കട്ടിപ്പാറയില്‍ 12പേരെയാണ് കാണാതായത്. അതില്‍ 4 പേരെ രക്ഷപ്പെടുത്തി. രണ്ട് കുടുംബങ്ങളെയാണ് കണ്ടെത്താനുള്ളത്. അഞ്ച് വീടുകള്‍ അപ്രത്യക്ഷമായതായും കരുതുന്നു.
കരിഞ്ചോല സ്വദേശി ഹസന്റെ കുടുംബത്തിലെ 7 പേരെയും , അബ്ദുറഹ്മാന്റെ കുടുംബത്തിലെ 4 പേരെയുമാണ് കാണാതായത്. ഇവര്‍ മണ്ണിനുള്ളില്‍പ്പെട്ടു പോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കോഴിക്കോട് നാലിടത്തും മലപ്പുറം എടവണ്ണയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. പുല്ലൂരാംപാറ, ബാലുശേരി മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. എന്നാല്‍ ഇവിടങ്ങളില്‍ ആളപായമില്ല.
കനത്തമഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡ് ഗതാഗതം താറുമാറായി. രണ്ട് ദിവസമായി കോഴിക്കോടും വടക്കന്‍ ജില്ലകളിലും കനത്തമഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും ഊര്‍ജിതമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും പ്രദേശങ്ങളിലേക്ക് തിരിച്ചു. കേന്ദ്ര ദുരന്ത് നിവാരണ സേന ഇന്ന് കോഴിക്കോട്ടെത്തും. കക്കയം ഡാം ഷട്ടറുകള്‍ ഒരു മണിക്കൂറിനുള്ളില്‍ തുറന്നവിടുമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha