ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കരമന സ്‌റ്റേഷനിലെത്തി, പൊലീസിനെ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കാന്‍ ശ്രമം നടത്തി
തിരുവനന്തപുരം നീറമണ്‍കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച കേസില്‍ രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കാലടി കുളത്തറ സ്വദേശി അനീഷ് (26), വിളവൂര്‍ക്കല്‍ വേങ്കോട് സ്വദേശി അരുണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടോടെ കരമന പൊലീസാണ് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നിരവധി ആര്‍എസ്എസ്, ്ബിജെപി പ്രവര്‍ത്തകര്‍ കരമന സ്‌റ്റേഷന് മുന്നിലെത്തി. പൊലീസിനെ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കാനും ശ്രമം നടന്നു.
പാപ്പനംകോട് അമ്പനാട് യൂണിറ്റ് ഭാരവാഹി നീറമണ്‍കര ഗൗരീനഗറില്‍ ഹിമേഷിന്റെ ഓട്ടോറിക്ഷയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീയിട്ട് നശിപ്പിച്ചത്. തിങ്കളാഴ്ച ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അമ്പനാട്ട് പഠനോപകരണവിതരണം സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ സംഘാടകരില്‍ പ്രധാനിയായിരുന്നു ഹിമേഷ്. പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് ഇവര്‍ ആക്രമണം നടത്തിയത്. കനകനഗറിലെ ഹിമേഷിന്റെ വീടിനുമുന്നില്‍ കിടന്ന ഓട്ടോറിക്ഷയാണ് തീയിട്ടത്. ഹിമേഷിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു ഈ ഓട്ടോറിക്ഷ. കഴിഞ്ഞ ഒരുവര്‍ഷമായി ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ നേമം കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്.
ഇതിനോടകം പന്ത്രണ്ടിലേറെ പ്രവര്‍ത്തകരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അതിലേറെ പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു. പാര്‍ടി ഓഫീസുകള്‍, രക്തസാക്ഷിമണ്ഡപങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ നശിപ്പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച തിരുമലയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് ആര്‍എസ്എസുകാര്‍ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha