ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ വീടിനുള്ളില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പില്‍ വീട്ടുടമയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
വീട്ടുടമയുടെ ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് തീവ്രവാദികള്‍ കൂടി വീടിനുള്ളില്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്. ശ്രീനഗറിലും അനന്ത്‌നാഗിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha