പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന മെഡിക്കല്‍ രേഖകള്‍ പുറത്ത് വന്നതോടെ അറസ്റ്റ് ഭയന്ന് എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു
അറസ്റ്റ് ഭയന്ന് എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്ത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നു. എ.ഡി.ജി.പിയുടെ ഡ്രൈവര്‍ ഗവാസ്‌ക്കര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മണത്തറിഞ്ഞാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ന് രാവിലെ എ.ഡി.ജി.പിയും ഭാര്യയും മകള്‍ സ്‌നിക്തയും ബന്ധുവും കൂടിയാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കണ്ടത്. സംഭവം അറിഞ്ഞെത്തിയ ചാനല്‍ക്യാമറാമാന്‍മാരെ ബന്ധുതടഞ്ഞു. ഗവാസ്‌ക്കറുടെ സ്വഭാവദൂഷ്യം മനസിലായതോടെ ഇയാളെ മാറ്റണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതിന് ശേഷമാണ് ഇയാളോടൊപ്പം കനകക്കുന്നിലേക്ക് പോയതെന്നും പറയുന്നു.
തല്‍ക്കാലം മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. എന്നാല്‍ ജൂലായ് നാല് വരെ ഗവാസ്‌ക്കറെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയാണെന്ന് എ.ഡി.ജി.പിക്ക് മനസിലായി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സര്‍ക്കാരിനോട് വിശദീകരണവും ആവശ്യപ്പെട്ടു. ഇതോടെയാണ് ഉത്തരേന്ത്യയിലെ പോലല്ല കേരളമെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥനും കുടുംബത്തിനും മനസിലായത്.
ഐ.പി.എസ് അസോസിയേഷനിലെ ഒരു വിഭാഗം സുദേഷ്‌കുമാറിനെതിരാണ്. ഗവാസ്‌ക്കര്‍ക്ക് വേണ്ട സഹായങ്ങള്‍ ഇവര്‍ രഹസ്യമായി നല്‍കുന്നുണ്ട്. അടുത്തിടെ നടന്ന ഐ.പി.എസ് അസോസിയേഷന്‍ യോഗത്തില്‍ സുദേഷ്‌കുമാറിന്റെ മുന്‍ കാല നടപടികള്‍ അടക്കം പലരും വിമര്‍ശിച്ചിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ സ്‌നിക്തയ്ക്ക് പരിക്കുകള്‍ ഇല്ലായിരുന്നെന്ന് ഡോ. ഹരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ലെന്നും മൊഴിയില്‍ പറയുന്നു. ഇതെല്ലാം മനസിലാക്കിയാണ് ഇന്ന് പുലര്‍ച്ചെ എ.ഡി.ജി.പിയും മകളും ഭാര്യയും കൊച്ചിക്ക് പോയത്.
https://www.facebook.com/Malayalivartha