കണ്ടക ശനി മാറുന്നില്ല; സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിപ്പെട്ടു; അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും കണ്ണടച്ച് ഇരുട്ടാക്കി സർക്കാർ; ഇനിയും അപകടം ആവർത്തിച്ചാൽ കൂടോടെയിളകും
സ്വിഫ്റ്റ് ബസുകളുടെ കണ്ടക ശനി മാറുന്നില്ല. ഇന്നിതാ വീണ്ടും ഒരു ബസ് അപകടത്തിൽ അകപ്പെട്ടിരിക്കുകയാണ്. മൈസൂരുവിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കോട്ടയത്തു നിന്നും ബംഗളൂരുവിന് പുറപ്പെട്ട ബസ് നഞ്ചന്‍കോടിന് സമീപമാണ് അപകടത്തില്‍പെട്ടത്.ഇന്ന് പുലര്‍ച്ചെ റോഡിലെ ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്. 37 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായിട്ടുള്ള വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത് . ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവ സ്ഥലത്തേക്ക് തിരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ് .
അതേസമയം ഇതാദ്യമായല്ല സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. വലിയ പ്രതീക്ഷയോടെയാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരഭമായ കെ- സ്വിഫ്റ്റ് സർവ്വീസ് തുടങ്ങിയത് . എന്നാൽ അപകടങ്ങൾ ആവർത്തിക്കുകയാണ്. ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാണ് സിഫ്റ്റ് സർവ്വീസുകൾ നടത്തുന്നത്. ഇവരുടെ പരിചയക്കുറവ് കാരണമാണ് ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയൻ പറയുന്നത് .
പരിചയമില്ലാത്ത കരാർ ജീവനക്കാർക്ക് പകരം കെഎസ്ആർടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന ചോദ്യവും എംപ്ലോയീസ് യൂണിയൻ ചോദിച്ചിരുന്നു. സിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസുകൾ ആവർത്തിച്ച് ആവർത്തിച്ച് അപകടത്തിൽപ്പെടുകയാണ് . ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം സംഭവിച്ചിരുന്നു .
ചേർത്തലയിൽ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസുമാണ് അന്ന് അപകടത്തില്‍ പെട്ടത്. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അന്ന് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.
കുന്നംകുളത്ത് വഴി യാത്രക്കാരൻ പിക്ക് അപ്പ് വാനും കെ സ്വിഫ്റ്റ് ബസും ഇടിച്ച് മരിച്ചിരുന്നു . ഈ സംഭവത്തിന് കാരണം, യാത്രക്കാരന്റെ കൈയ്യിലുണ്ടായിരുന്ന വടി വാനിൽ തട്ടിയതാണെന്ന് പിക്ക് അപ്പ് വാന്റെ ഡ്രൈവർ മൊഴി നൽകിയത് . അപകടത്തിൽ മരിച്ച പരസ്വാമി റോഡിലേക്ക് വീണപ്പോൾ പിക്ക് അപ് വാൻ നിർത്തി. പരസ്വാമിയുടെ അടുത്ത് ചെല്ലുമ്പോഴേക്കും കെ സ്വിഫ്റ്റ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അമിത വേഗത്തിലാണ് കെ സ്വിഫ്റ്റ് എത്തിയതെന്നും ഇയാൾ മൊഴി നൽകി .
ബസിന്റെ ഡ്രൈവർ വിനോദിനെയും പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനെയും മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് ചെയ്തിരുന്നു. . ഇത്തരത്തിൽ അപകടങ്ങൾ വർധിക്കുകയാണ്. ഇന്നും കൂടെ ഈ അപകടം സംഭവിച്ച സ്ഥിതിക്ക് ഇനിയും ഈ വിഷയത്തിൽ ഉഴപ്പ് കാണിക്കാതെ ഗൗരവകരമായി ഇതിന്റെ കാരണം അന്വേഷിക്കുക തന്നെ വേണം. വേണ്ട നടപടിയും സർക്കാർ സ്വീകരിക്കണം . റോഡുകളിൽ സ്വിഫ്റ്റ് ബസ് കാരണം ഒരു ജീവനും പൊലിയരുത്.
https://www.facebook.com/Malayalivartha