ശശീന്ദ്രനും പൂച്ചക്കുട്ടിയും... മംഗളം പൂട്ടി; കടം കേറി മുടിഞ്ഞു മംഗളം ചാനൽ ലേലത്തിന്, ഇനി പത്രം മാത്രം
വാഹനാപകടത്തിൽ മരിച്ച എസ് വി പ്രദീപ്, എംബി സന്തോഷ്, ജയചന്ദ്രൻ, ഫിറോസ് സാലി മുഹമ്മദ് എന്നിവർ ജയിലിലായി. പിന്നീട് ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. മുൻ ജില്ലാ ജഡ്ജി പി എസ് ആന്റണിയുടെ നേതൃത്വത്തിലുളള ഏകാംഗ കമ്മീഷനെയാണ് ജുഡീഷ്യൽ അന്വേഷണം ഏൽപിച്ചത്. ഈ പ്രതികളിൽ എസ് വി പ്രദീപ് ഫിറോസ് സാലി മുഹമ്മദ്, എം ബി സന്തോഷ് എന്നിവർ 28 ദിവസത്തിനകം പുറത്തിറങ്ങി. അജിത് കുമാറിനും ജയചന്ദ്രനും 40 ദിവസങ്ങൾക്ക് ശേഷമേ പുറത്തിറങ്ങാൻ കഴിഞ്ഞുളളു. ഇവർ ജയിലിലായിരുന്ന ഘട്ടത്തിലൊക്കെ ചാനൽ പൂട്ടാൻ സർക്കാർ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ മഞ്ജിത്ത് വർമ്മ, ലക്ഷ്മി മോഹൻ, എയു രഞ്ജിത്ത്, ബിനുമുരളീധരൻ, ഗോപൻ രജീഷ് കൂടാളി എന്നിവരും കുറെ ജൂനിയർ ജേർണലിസ്റ്റുകളും ചേർന്ന് ചാനൽ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. പിന്നീട് ചാനലിന് വലിയ ഉയർച്ച കൈവരിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഞെരുക്കം കൂടിയതോടെ പ്രമുഖരെല്ലാം മറ്റ് ചാനലുകളിലേക്ക് ചേക്കേറി. 2 വർഷം മുൻപ് സി ഇ ഒ സ്ഥാനത്ത് നിന്നും അജിത്തിനെ മാനേജ്മെന്റ് പുറത്താക്കി. ഒന്നര വർത്തോളം ചാനൽ പൂട്ടിക്കിടക്കുകയായിരുന്നു. പിന്നീട് പലരും ഏറ്റെടുക്കാൻ വന്നെങ്കിലും വിജയം കണ്ടില്ല. ഏതായാലും തമ്പാനൂരിലെ കെട്ടിടവും ഉടൻ ലേലത്തിന് വയ്ക്കുന്നതോടെ മംഗളം ചാനൽ യുഗത്തിന് അന്ത്യമാകും. ബിനു പളളിമൺ
https://www.facebook.com/Malayalivartha