ആലപ്പുഴ രാമവർമ്മ ക്ലബിൽ നിന്നും 8 ലക്ഷം രൂപയുടെ വിദേശ മദ്യവും 28 ലക്ഷം രൂപയും തട്ടിയെടുത്തു. പ്രതികളായ ബാർ മാനേജറും അക്കൌണ്ടൻറും ഒളിവിലാണ്. യാദൃശ്ചികമായാണ് മദ്യക്കുപ്പികൾ കാണാതാവുന്നത് ശ്രദ്ധയിൽ പെടുന്നത്. മദ്യക്കുപ്പികൾക്ക് ക്ഷാമം വന്നത് ശ്രദ്ധയിൽ പെട്ടതോടെ സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചു എന്നാൽ കുപ്പികൾ ഭദ്രമായിരുന്നു. പക്ഷെ എവിടെപ്പോയെന്നുളള ചോദ്യം വന്നപ്പോഴാണ് ബാർ മാനേജരായ ഷാജിയിലേക്ക് അന്വേഷണം എത്തിയത്. പലപ്പോഴായി മദ്യം പുറത്ത് കടത്തുന്നതിന്ർറെ തെളിവുകൾ ലഭിച്ചു. നോട്ടീസ് നൽകിയെങ്കിലും ഷാജി എല്ലാം നിഷേധിച്ചു. പിന്നീട് സൌത്ത് പോലീസിൽ പരാതി നൽകിയെങ്കിലും ഷാജി അപ്പോഴേക്കും ഒളിവിൽ കടന്നു. പിന്നീട് ഷാജിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. 2 ആഴ്ച മുൻപാണ് പണം തട്ടിപ്പ് കണ്ടെത്തുന്നത്. രേഖകളും ക്യാഷ് ബുക്കുമായി ഒത്ത് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനോ വ്യക്തമാകുകയോ ചെയ്തില്ല. വിശദമായ അന്വേഷണത്തിൽ അക്കൌണ്ടന്ർറ് ജീവൻകുമാറിൻറ കളളക്കളികൾ പുറത്ത് വരികയായിരുന്നു. ക്ലബ് പ്രസിഡന്ർറിന്ർറേയും സെക്രട്ടറിയുടേയും വ്യാജഒപ്പിട്ട് ബാങ്കിൽ നിന്നും പണം തട്ടുന്നതാണ് രീതി. ബാങ്കിലേക്ക് കൊടുത്തു വിടുന്ന പണവും അടിച്ച് മാറ്റുകയാണ് പതിവ്. പോലീസ് കേസെടുത്തെങ്കിലും മാനേജരും അക്കൌണ്ടന്ർറും ഒളിവിലായതിനാൽ ഇതിന്ർറെ കൂടുതൽ അന്വേഷണം വരും ദിവസങ്ങളിൽ മാത്രമേ പുറത്ത് വരികയുളളൂ. 8 ലക്ഷം രൂപയുടെ വിദേശ മദ്യവും 28 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ഇത്രയും വലിയ സംഭവമുണ്ടായിട്ടും അറിയാൻ വൈകിയതിന്ർറെ ഞെട്ടലിലാണ് ക്ലബ് അധികൃതർ. ഒളിവിലായ ഷാജിയേയും ജീവൻ കുമാറിനേയും വലയിലാക്കാനുളള നടപടികൾ അവസാനഘട്ടിത്തിലാണെന്ന് പോലീസ് പറഞ്ഞു.ബിനു പളളിമൺ