പൊട്ടിക്കരഞ്ഞ് പി ടി ഉഷ :ഉഷ സ്കൂൾ മുറ്റത്ത് ജെ സി ബി; പേടിച്ച് വിറച്ച് കുട്ടികൾ
പിടി ഉഷ എം പി യായത് മുതൽ കട്ടക്കലിപ്പിലാണ് സി പി എം. വ്യക്തിപരമായി ആക്രമിക്കുന്നതായി ഉഷ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നാണ് ആവശ്യം. കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് മുന്നിൽ സി പി എം ചെങ്കൊടി നാട്ടി. അനധികൃത കയ്യേറ്റമാണ് സ്കൂൾ ഓഫ് അത്ലറ്റിക്സിന് മുന്നിൽ സി പി എം നടത്തിയത്.
ജെ സി ബി ഉപയോഗിച്ചാണ് അനധികൃത നിർമ്മാണം നടത്തുന്നത്. സ്കൂൾ മാനേജ്മെന്റിനെ നോക്കുകുത്തിയാക്കിയാണ് നിർമ്മാണം. സി പിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ ഒത്താശയോടെയാണ് നിർമ്മാണം. ചോദ്യം ചെയ്യാനായി സ്കൂൾ മാനേജ്മെന്റ് എത്തിയപ്പോഴാണ് അസഭ്യവർഷം നടത്തിയത്. കായിക രംഗത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയാണ് പി ടി ഉഷ. ഇന്ത്യയുടെ യശസ് വാനോളമുയത്തിയ പിടി ഉഷ വളരെ വൈകാരികമായാണ് പറഞ്ഞത്. എം പി യായത് മുതൽ ജീവിക്കാൻ അനുവദിക്കുന്നില്ല, 010ൽ കോഴിക്കോട് ബാലുശ്ശേരി കിനാലൂരിൽ ഉമ്മൻ ചാണ്ടി സർക്കാറാണ് 30 ഏക്കർ സ്ഥലം പാട്ടത്തിന് അനുവദിച്ചത്.
സ്ഥലത്ത് പഞ്ചായത്തിന് അവകാശമുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുമ്പ് ഭൂമി മതിൽ കെട്ടി വേർതിരിച്ചിരുന്നില്ല. ഈ സ്ഥലത്ത് ഇപ്പോൾ തുടർച്ചയായി കൈയേറ്റവും നടന്ന് വരികയാണ്. ഭൂമിയുടെ ഉടമകളായ കെ.എസ്.ഐ.ഡി.സി അധികൃതരെയും ജില്ല കലക്ടർ, റൂറൽ എസ്.പി എന്നിവരെയും അറിയിച്ചപ്പോൾ താൽക്കാലികമായി നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.ഉഷ സ്കൂളിന്റെ സ്വകാര്യ റോഡിലൂടെ രാത്രി അന്യരെ പ്രവേശിപ്പിക്കുന്ന സാഹചര്യം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. സ്ഥാപനത്തിന് സുരക്ഷിതമായ സുരക്ഷിതമായ ഗേറ്റ് സ്ഥാപിക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും ഉഷ പറഞ്ഞു.
സ്ഥലത്തില്‍ പഞ്ചായത്തിന് അവകാശമുളളതായി രേഖപ്പെടുത്തിയിട്ടില്ല. . നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോളാണ് പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെയാണ് കയ്യേറ്റം നടന്നതെന്ന് മനസിലായത്', പിടി ഉഷ ആരോപിച്ചു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണ്. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങള്‍ ലഹരിമരുന്ന് ലോബികള്‍ കയ്യേറുന്നതായും പ്രദേശവാസികള്‍ മാലിന്യം സ്ഥിരമായി തളളുന്നത് സ്‌കൂളിന്റെ സ്ഥലത്താണെന്നും പി ടി ഉഷ ആരോപിച്ചു. ധൈര്യത്തോടെ പ്രവര്‍ത്തിക്കാനുളള സാഹചര്യം ജില്ലാ ഭരണകൂടം ഇടപെട്ട് ഒരുക്കി നല്‍കിയില്ലെങ്കില്‍ കിനാലൂരില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ ആശങ്ക അറിയിച്ചു. ഇപ്പോൾ ആരാണെന്ന് അറിയില്ല.
തങ്ങളെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. 25 കുട്ടികളിൽ 11 പേർ നോർത്ത് ഇന്ത്യക്കാരാണ്. 12-ാം തീയതി സെലക്ഷൻ വരാൻ പോകുകയുമാണ്. ഇത്തരം അവസരങ്ങളിൽ ആളുകൾ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പെൺകുട്ടികൾ മാത്രം പഠിക്കുന്ന തന്റെ സ്‌കൂളിൽ മതിയായ സുരക്ഷ സർക്കാർ ഏർപ്പെടുത്തണമെന്ന് ഉഷ വളരെ വൈകാരികമായി പറഞ്ഞു.
ബിനു പളളിമൺ
https://www.facebook.com/Malayalivartha