മൃതദേഹത്തിലെ കാലുകൾ തറയിൽ മുട്ടിയിരുന്നു... എസ് ഐയുടെ വീട്ടിലെ യുവാവിന്റെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞെട്ടിച്ചു; ചിന്നിച്ചിതറിയ ഫോണിലെ അവസാനമെസേജ്
കനകക്കുന്ന് പോലീസ് സ്റ്റേഷൻ എസ് ഐയുടെ വീട്ടിൽ മകളോടൊപ്പം സൂരജിനേയും കണ്ടുപിടിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് സൂരജ് എ എസ് ഐ യുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ആണ് പുറത്ത് വന്നത്. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും കനകക്കുന്ന് പോലീസ് മലയാളി വാർത്തയോട് പറഞ്ഞു.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവാവിൻ്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി 24 വയസുളള സൂരജിനെയാണ് മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് ഐ സുരേഷ് കുമാർ അവധിയിലാണ്.
മൃതദേഹം കണ്ടെത്തിയപ്പോൾ സൂരജിൻ്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിലും വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എസ്ഐയുടെ വീടിന്റെ പിറകിൽ നിന്ന് പല ഭാഗങ്ങളായി പൊട്ടിയ നിലയിലാണ് സൂരജിൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും ബന്ധുക്കൾ പറയുന്നു.
സൂരജിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. എസ് ഐ സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. ഞായറാഴ്ച രാത്രി 10 മണിയോടെ സൂരജ് എസ് ഐയുടെ സാരംഗി എന്ന വീട്ടില്‍ എത്തുകയും വീട്ടിലുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയം എസ്‌ഐ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വാക്ക് തര്‍ക്കത്തിന് ശേഷം വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. തുടര്‍ന്നാണ് അടുത്ത ദിവസം രാവിലെ സൂരജിനെ വീടിനോട് ചേർന്ന് വടക്ക് ഭാഗത്തായുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സൂരജിന്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയിലാണ് കുടുംബം
ബിനു പളളിമൺ
https://www.facebook.com/Malayalivartha