കിരണിന്റെ നീക്കങ്ങൾ അന്വേഷിക്കുന്നില്ല; ശിഷ്ട ജീവിതം സമാധാനത്തോടെ ;ഇപ്പോൾ ദു:ഖം മകന്റെ കാര്യത്തിൽ
പഴയ കാർ കൊടുത്തു കാർ മാറിയതാണെന്നും അതിൽ ഒരു വിവാദവുമില്ലെന്നും തന്റെ മകളുടെ ആത്മാവ് ഇതിൽ സന്തോഷിക്കുകയേ ഉളളുവെന്നും വിസ്മയയുടെ അച്ഛൻ വിക്രമൻ നായർ പറഞ്ഞു. കിരൺകുമാറിന്റെ നീക്കങ്ങൾ ഇപ്പോൾ അന്വേഷിക്കാറില്ലെന്നും മകന്റെ കാര്യത്തിലാണ് ഉൽക്കണ്ഠ എന്നും വിക്രമൻനായർ മലയാളി വാർത്തയോട് പറഞ്ഞു
ഏറെ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു കൊല്ലത്തെ വിസ്മയയുടേത്. വിസ്മയ വി. നായര്‍ എന്ന 24-കാരി ദാമ്പത്യജീവിതത്തില്‍ അനുഭവിച്ചിരുന്നത് കൊടിയപീഡനവും ഉപദ്രവവുമായിരുന്നുവെന്ന് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത് 2021 ജൂണ്‍ 21 നായിരുന്നു. അന്നേദിവസം പുലര്‍ച്ചെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ വിസ്മയ ജീവനൊടുക്കിയതോടെയാണ് മാസങ്ങള്‍ നീണ്ട സ്ത്രീധനപീഡനവും ഉപദ്രവവും പുറംലോകമറിഞ്ഞത്. സ്ത്രീധനം, അതായിരുന്നു വിസ്മയ കേസിലെ പ്രധാന വില്ലന്‍. വിദ്യാസമ്പന്നയായ ഭാര്യയെക്കാളേറെ കിരണ്‍കുമാര്‍ എന്ന സര്‍ക്കാരുദ്യോഗസ്ഥനും സ്ത്രീധനത്തോടായിരുന്നു താൽപര്യം.
ഭാര്യവീട്ടില്‍നിന്ന് സമ്മാനമായി ലഭിക്കുന്ന കാറിലും സ്വര്‍ണത്തിലും മാത്രമായിരുന്നു അയാളുടെ നോട്ടം. താന്‍ ആഗ്രഹിച്ച കാര്‍ ഭാര്യവീട്ടുകാര്‍ നല്‍കാതിരുന്നതോടെ അയാളുടെ മട്ടും ഭാവവും മാറി. അതുവരെ കണ്ട കിരണിനെയായിരുന്നില്ല വിസ്മയ പിന്നീട് കണ്ടത്. ഇന്നോ നാളെയോ വഴക്കും പ്രശ്‌നങ്ങളും തീരുമെന്ന് കരുതി ആ 24-കാരി എല്ലാം സഹിച്ചു. ഒടുവില്‍ കൊടിയ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ ആ പെണ്‍കുട്ടി ജീവനൊടുക്കി. ഫെയ്‌സ്ബുക്കിലും മറ്റു സാമൂഹികമാധ്യമങ്ങളിലും ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചിരുന്നത്. ആരു കണ്ടാലും അത്ര മനോഹരമെന്ന് ഒറ്റനോട്ടത്തില്‍തന്നെ പറയുന്ന യുവദമ്പതിമാര്‍. 2021 ജൂണ്‍ 21 നായിരുന്നു ആ ദുരന്തം സംഭവിച്ചത്.
അന്നേദിവസം പുലര്‍ച്ചെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ വിസ്മയ ജീവനൊടുക്കിയതോടെയാണ് മാസങ്ങള്‍ നീണ്ട സ്ത്രീധനപീഡനവും ഉപദ്രവവും പുറംലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് കേരളം ഏറെ ചര്‍ച്ച ചെയ്തതും വിസ്മയയുടെ മരണമായിരുന്നു. 2021 ജൂണ്‍ 21-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റ വീട്ടിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം വിസ്മയ സഹോദരനും മറ്റും താന്‍ നേരിട്ട ഉപദ്രവങ്ങള്‍ വിശദീകരിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ കുടുംബം പുറത്തുവിട്ടതോടെ വിസ്മയയുടെ മരണം വലിയ വാര്‍ത്തയായി മാറുകയായിരുന്നു.
ബിനു പളളിമൺhttps://www.facebook.com/Malayalivartha