പോലീസും തെറിവിളിക്കുന്നു...പി എഫ് ഐ ഭീഷണി; ജീവിക്കാൻ അനുവദിക്കുന്നില്ല; ഞങ്ങൾ എങ്ങോട്ട് പോകും
മതഭീകരവാദ സംഘടനയ്ക്കെതിരെ പ്രവർത്തിച്ച ദമ്പതികൾക്ക് വധഭീഷണി. ആന്റി ടെററിസം സൈബർ വിങ് വക്താക്കളായ ജിജി നിക്സൺ ദമ്പതികൾക്കെതിരെയാണ് രാജ്യ വിരുദ്ധ ശക്തികളുടെ ഭീഷണി ഉണ്ടായിരിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പരാതി നൽകാനെത്തിയ ദമ്പതികൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നുമുണ്ടായതും ദുരനുഭവമാണ്.
ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ കൊറോണ ജൈവായുധമായി ഉപയോഗിച്ചെന്ന ഐഷാ സുൽത്താനയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ജിജി നിക്സൺ ദമ്പതികൾ സൈബർ ആക്രമണത്തിനും വധ ഭീഷണിക്കും ഇരയായത്. ഭീഷണി പറഞ്ഞ് പല തവണ കേരളാ പോലീസിനെ സമീപിച്ചിട്ടും നടപടിയായില്ല. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ ഇപ്പോഴും കടുത്ത വധ ഭീഷണി നേരിടുകയാണ് ആന്റി ടെററിസം സൈബർ വിങ് വക്താക്കളായ ജിജി നിക്സൺ ദമ്പതികൾ.
പി എഫ് ഐ പ്രവർത്തകനായ മുഹമ്മദ് ഫാസിലാണ് വധ ഭീഷണി മുഴക്കുന്നതെന്ന് തെളിവുകൾ ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം, മാനസിക രോഗിയെന്ന് പറഞ്ഞ് അപമാനിക്കുകയും നിക്സണെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ജിജി പറഞ്ഞു. ഏത് നിമിഷവും വധിക്കപ്പെടാം എന്നും ജിജി പറയുന്നു. ഭീഷണിക്കെതിരെ മുട്ടുമടക്കില്ലെന്നും തെറ്റുകൾക്കെതിരെ പോരാടും എന്നും ജിജി മലയാളി വാർത്തയോട് പറഞ്ഞു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha