സ്വയം ചെളിവാരി എറിഞ്ഞ് പ്രതിപക്ഷം... ഖാർഗേ പൂർണ്ണ പരാജയം; കോൺഗ്രസിന്റെ അക്കൗണ്ട് പൂട്ടി ചെളിക്കുണ്ടിൽ താമര വിരിയും
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ സഭയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. നന്ദി പ്രമേയ ചർച്ചയ്ക്കുളള മറുപടിയാണ് കോൺഗ്രസിനെ ശക്തമായി വിമർശിച്ചത്. മല്ലികാർജുൻ ഖാർഗേയ്ക്ക് നേരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഖാർഗേ കർണ്ണാടകത്തിനായി ഒന്നും ചെയ്തില്ല എന്നും ഖർഗേയുടെ മണ്ഡലത്തിൽ വികസനമെത്തിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. 1.70 കോടി ജൻധൻ അക്കൗണ്ടുകളാണ് കർണാടകയിൽ ആരംഭിച്ചത്
രാജ്യ വളർച്ച തടഞ്ഞത് കോൺഗ്രസ് കുടുംബമാണെന്നും ജനങ്ങളുടെ ആശീർവാദം ബിജെപിക്ക് കിട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തകർത്ത ഭാരതത്തെ പടുത്തുയർത്തിയർത്തിയത് ബിജെപിയാണ്. കോൺഗ്രസ് രാജ്യത്തെ തകർത്തു എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നടുത്തളത്തിലിറങ്ങി പ്രതിപക്ഷം. അംഗങ്ങൾ മാന്യമായി പെരുമാറണമെന്ന് ഉപരാഷ്ട്രപതി പറയുകയുണ്ടായി.
പ്രതിപക്ഷ പെരുമാറ്റം രാജ്യ താൽപര്യത്തിന് എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം സ്വയം ചെളിവാരി എറിയുന്നു ചെളിക്കുഴിയിൽ താമര ശക്തമായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ശ്രദ്ധിക്കുന്നത് എല്ലാവരുടെയും ശാക്തീകരണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് ബിജെപി പൂട്ടിച്ചതിൽ കോൺഗ്രസിനുളള വേദന എനിക്ക് മനസിലാകും. രാജ്യം വികസനപാതയിൽ
കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല, ജനം നിങ്ങളെ തളളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരും ബഹളം വച്ചാലും സർക്കാരിന്റെ നേട്ടങ്ങൾ ജനം ശ്രദ്ധിക്കുമെന്നും ജനങ്ങൾ കോൺഗ്രസിന്റെ അക്കൗണ്ട് ക്ളോസ് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി അദാനി ഭായ് ഭായ് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം ബഹളം വച്ചു. ജനങ്ങളെ കളിയാക്കുന്ന നാടകം അവസാനിപ്പിക്കണമെന്നും
അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
.
ബിനുപളളിമൺ
https://www.facebook.com/Malayalivartha