റബ്ബറുപോലെ വലിയുന്ന കോട്ടയത്തെ ലക്ഷ്യമാക്കി ഓടുകയാണ് പിണറായിയും സതീശനും സുരേന്ദ്രനുമെല്ലാം..
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ റബ്ബറുപോലെ വലിയുന്ന കോട്ടയത്തെ ലക്ഷ്യമാക്കി ഓടുകയാണ് പിണറായിയും സതീശനും സുരേന്ദ്രനുമെല്ലാം..റബ്ബറിന് മതിയായ വിലകിട്ടാത്തതിന്റെ പേരില്‍ കടുത്ത പ്രതിഷേധത്തിലാണ് ഇവിടുത്തെ റബ്ബര്‍ കര്‍ഷകര്‍..ഇതിനെല്ലാം കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തേക്ക് കടുംവെട്ടിന് വരികയാണ് നാളെ വൈകിട്ട് ... .കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരേപോലെ കുറ്റക്കാരാണെന്ന് പറഞ്ഞ് മാര്‍ഗം കളിക്കുകയാണ് യുഡിഎഫും...പക്ഷെ ഇക്കാര്യത്തില്‍ ഒട്ടുപാല്‍ എടുക്കാനാണ് ബിജെപിയുടെ നീക്കം... റബ്ബര്‍ബോര്‍ഡ് അംഗമായ കോട്ടയത്തെ ബിജെപി മേഖലാ നേതാവ് എന്‍ ഹരി പറയുന്നത് കേള്‍ക്കാം....ബൈറ്റ്
പി സി ജോര്‍ജിനെക്കൊണ്ട് അടുത്തലോക്‌സഭാ തിരഞ്ഞെടുപ്പുല്‍ വേണ്ടിവന്നാല്‍ കോട്ടയത്തൊരു ചരിച്ചുവെട്ട് നടത്തിയാലോ എന്നാണ് ബിജെപിയുടെ ചിന്ത...നിലവില്‍ മാണിഗ്രൂപ്പിലെ തോമസ് ചാഴിക്കാടനാണ് കോട്ടയത്തെ ഇടത് എംപി..പാലായില്‍ തോറ്റതിന്റെ കേടുമാറാന്‍ ജോസ് കെ മാണിയെ രാജ്യസഭയിലേക്കും അയച്ചിട്ടുണ്ടല്ലോ...ഇനി അടുത്ത ലോക്‌സഭയില്‍ ഇതേ കുഞ്ഞുമാണി കേറി മല്‍സരിക്കുമോയെന്നും അറിയില്ല...പക്ഷെ ഇനിയും തോല്‍ക്കാനൊരു ബാല്യം അദ്ദേഹത്തിനില്ലെന്നാണ് പിസി ജോ!ര്‍ജ് പറഞ്ഞു നടക്കുന്നത്....ഓഡിയോ
യുഡിഎഫിനുവേണ്ടി കോട്ടയത്ത് കോട്ടു തൈപ്പിക്കുന്നവര്‍ ഏറെയുണ്ട്...ചാണ്ടിഉമ്മന്‍ മുതല്‍ കെസി ജോസഫ് വരെ ഈ പേരുകള്‍ നീളുന്നുണ്ട്.
റബ്ബറിന് 200 രൂപാ തറവില നല്‍കാമെന്ന് പറഞ്ഞാണ് പിണറായി പിന്നെയും അധികാരത്തിലേറിയത്....എന്നാല്‍ 170ന് മുകളിലേക്ക് ഒരുരൂപപോലും കൂട്ടാനായില്ല ...എന്നുമാത്രമല്ല വില ഇതില്‍ നിന്ന് താഴേക്ക് വലിയുകയും ചെയ്തു...വലിച്ചുവിട്ടാല്‍ പൂര്‍വ്വസ്ഥിതിയാലാകുന്ന റബ്ബറിന്റെ കാര്യത്തില്‍ സൂക്ഷിച്ചുനിന്നില്ലേല്‍ തെറിച്ചുപോകും നേതാക്കളേ ..സൂക്ഷിച്ചു നിന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം.....
https://www.facebook.com/Malayalivartha