ചാക്കാലയ്ക്ക് പോകലല്ല എംഎൽഎ യുടെ പണി... കളി എന്നോടാ ബാലാ; എ ഡി എമ്മേ നീ നോക്കിക്കോ? വാളെടുത്ത് ജനീഷ് കുമാർ
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് മൂന്നാറിലേക്ക് വിനോദ യാത്ര പോയ സംഭവത്തിൽ എ.ഡി.എമ്മിനെതിരെ വിമർശനവുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ. ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നത്. ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിക്കുകയാണ് എ.ഡി.എം ചെയ്തത്. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും എം.എൽ.എ പറഞ്ഞു.
അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാനാണ് മന്ത്രി എ.ഡി.എമ്മിന് നിർദേശം നൽകിയത്. എന്നാൽ എ.ഡി.എം ഇവിടെ വന്ന് അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ചല്ല. എം.എൽ.എക്ക് രേഖകൾ പരിശോധിക്കാൻ ആരാണ് അധികാരം കൊടുത്തത് എന്നാണ് എ.ഡി.എം ചോദിച്ചത്. എം.എൽ.എയുടെ പണി മരണവീട്ടിൽ പോകുക, കല്യാണവീട്ടിൽ പോകുക, ഉദ്ഘാടനത്തിനു പോകുക എന്നാണ് എ.ഡി.എം ധരിച്ചുവെച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം. കഴിഞ്ഞ ദിവസമാണ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിലേക്ക് പോയ സംഭവം പുറത്തായത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha